- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം; നവാസ് ഷെറീഫിൽ നിന്ന് തെളിവെടുത്തു; തെളിവെടുത്ത് സുപ്രീംകോടതി നിയോഗിച്ച അന്വേഷണസംഘം
ഇസ്ലാമാബാദ്: കള്ളപ്പണക്കേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിൽ നിന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു.സംയുക്ത സംഘത്തിനു മുമ്പാകെ ഷെരീഫ് രാവിലെ ഹാജരായി.ഷെറീഫിന്റെ കുടുംബത്തിന് വിവിധരാജ്യങ്ങളിൽ നിക്ഷേപമുണ്ടെന്നായിരുന്ന പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യൽ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസിൽ എത്തിയത്. ഷെരീഫിനും മക്കളായ ഹുസൈൻ നവാസ്, ഹസ്സൻ എന്നിവർക്കുമുള്ള ചോദ്യാവലി അന്വേഷണ സംഘം കഴിഞ്ഞമാസം തന്നെ തയ്യാറാക്കിയിരുന്നുവെന്നാണ് പാക് ടെലിവിഷൻ ചാനലായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.പ്രധാനമന്ത്രിയെ സാക്ഷിയായാണ് വിളിച്ചിരിക്കുന്നതെന്നും ചോദ്യം ചെയ്യനല്ലെന്നും സൂചിപ്പിക്കുന്ന ചാനൽ പക്ഷേ ഷെരീഫും മക്കളും എങ്ങനെയാണ് വിദേശത്ത് ഇത്രയധികം ബിസിനസ് സ്ഥാപനങ്ങൾ പടുത്തുയർത്തിയതെന്ന് സംഘം ചോദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പനാമ പേപ്പർ പുറത്തുവന്നതിനു ശേഷം ഷെരീഫ് ദേശീയ അസംബ്ലിയിലും സുപ്ര
ഇസ്ലാമാബാദ്: കള്ളപ്പണക്കേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിൽ നിന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം തെളിവെടുത്തു.സംയുക്ത സംഘത്തിനു മുമ്പാകെ ഷെരീഫ് രാവിലെ ഹാജരായി.ഷെറീഫിന്റെ കുടുംബത്തിന് വിവിധരാജ്യങ്ങളിൽ നിക്ഷേപമുണ്ടെന്നായിരുന്ന പാനമ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് ഷെരീഫും അനുയായികളും ജുഡീഷ്യൽ അക്കാദമിയിലെ സംയുക്ത സമിതിയുടെ ഓഫീസിൽ എത്തിയത്.
ഷെരീഫിനും മക്കളായ ഹുസൈൻ നവാസ്, ഹസ്സൻ എന്നിവർക്കുമുള്ള ചോദ്യാവലി അന്വേഷണ സംഘം കഴിഞ്ഞമാസം തന്നെ തയ്യാറാക്കിയിരുന്നുവെന്നാണ് പാക് ടെലിവിഷൻ ചാനലായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.പ്രധാനമന്ത്രിയെ സാക്ഷിയായാണ് വിളിച്ചിരിക്കുന്നതെന്നും ചോദ്യം ചെയ്യനല്ലെന്നും സൂചിപ്പിക്കുന്ന ചാനൽ പക്ഷേ ഷെരീഫും മക്കളും എങ്ങനെയാണ് വിദേശത്ത് ഇത്രയധികം ബിസിനസ് സ്ഥാപനങ്ങൾ പടുത്തുയർത്തിയതെന്ന് സംഘം ചോദിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പനാമ പേപ്പർ പുറത്തുവന്നതിനു ശേഷം ഷെരീഫ് ദേശീയ അസംബ്ലിയിലും സുപ്രീം കോടതിയിലും നൽകിയ പ്രസ്താവനയിലുള്ള വൈരുദ്ധ്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷെരീഫിന്റെ ബന്ധു തരീഖ് ഷാഫിയുടെയും മറ്റു സാക്ഷികളുടെയും മൊഴികളും ഇവർ പരിശോധിക്കും.