- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ മതരാജ്യമാക്കാനുള്ള സംഘപരിവാർ ശ്രമത്തിനെതിരെ ജനാധിപത്യവാദികൾ ഒന്നിക്കണം: നവയുഗം
ദമ്മാം: ഇന്ത്യൻ ഭരണഘടനയെയും, ജനാധിപത്യത്തെയും മതേതരത്വത്തെയും ദുർബലമാക്കി, ഇന്ത്യയെ അസഹിഷ്ണുത നിറഞ്ഞ ഒരു മതരാജ്യമാക്കി പരിവർത്തനപ്പെടുത്താനുള്ള സംഘപരിവാർ ശ്രമങ്ങൾ വർദ്ധിതമായി നടക്കുന്ന ഈ കാലഘട്ടത്തിൽ, ജാതി,മത,വർഗ്ഗ,വർണ്ണഭേദമന്യേ എല്ലാ ജനാധിപത്യവാദികളും ഒന്നിച്ചു പോരാടേണ്ടത് അനിവാര്യമാണെന്ന് നവയുഗം സാംസ്കാരികവേദി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ പറഞ്ഞു.
നവയുഗം കോബാർ ദല്ല യൂണിറ്റ് രൂപീകരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിറ്റ് രൂപീകരണസമ്മേളനത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ.ജി, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കോബാർ മേഖല സെക്രട്ടറി അരുൺ ചാത്തന്നൂർ എന്നിവർ ആശംസ പ്രസംഗം നടത്തി.
യൂണിറ്റ് ഭാരവാഹികളായി ജോയ് കുട്ടി (പ്രസിഡന്റ്), സബിത് (വൈസ് പ്രസിഡന്റ്), ഷാജി (സെക്രെട്ടറി), പ്രമോദ് (ജോയിന്റ് സെക്രെട്ടറി) എന്നിവരെയും, പത്തംഗങ്ങൾ ഉൾപ്പെടുന്ന എക്‌സിക്യൂട്ടീവിനെയും സമ്മേളനം തെരെഞ്ഞെടുത്തു.