- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഫിയ അജിത്തിന്റെ ചരമവാർഷികദിനത്തിൽ നവയുഗം അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന സഫിയ അജിത്തിന്റെ ആറാം ചരമവാർഷികദിനത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി സഫിയ അജിത്ത് അനുസ്മരണ സന്ധ്യ സംഘടിപ്പിച്ചു.
ഓൺലൈനിൽ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച വികാരനിർഭരമായ അനുസ്മരണസന്ധ്യ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ അധ്യക്ഷത വഹിച്ചു.മുന്മന്ത്രിയും, സിപിഐ ദേശീയ നിർവ്വാഹക സമിതി അംഗവുമായ കെ.ഇ. ഇസ്മായിൽ അനുസ്മരണ സന്ധ്യ ഉത്ഘാടനം ചെയ്തു.കഷ്ടപ്പെടുന്നവരെയും, അശരണരെയും സഹായിക്കുക എന്നത് ജീവിതവ്രതമാക്കിയ വ്യക്തിയായിരുന്നു സഫിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. എത്ര കാലം ജീവിച്ചിരുന്നു എന്നതല്ല, ജീവിച്ചിരുന്ന കാലത്ത് എന്ത് ചെയ്തു എന്നതാണ് സഫിയ അജിത്തിന്റെ ജീവിതത്തെ ധന്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
നവയുഗം കേരളഘടകം ജനറൽ സെക്രട്ടറിയും, സഫിയയുടെ ജീവിതപങ്കാളിയുമായിരുന്ന കെ.ആർ.അജിത്ത് മുഖ്യപ്രഭാഷണം നടത്തി. സഫിയയുടെ ഓർമ്മകളിലൂടെയും, ജീവിതത്തിൽ നേരിട്ട വെല്ലുവിളികളിലൂടെയും കടന്നുപോയ അദ്ദേഹത്തിന്റെ അനുസ്മരണ സംഭാഷണം ഹൃദയസ്പർശിയായിരുന്നു.
നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ആക്റ്റിങ് ജനറൽ സെക്രെട്ടറി സാജൻ കണിയാപുരം, ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളി, കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ, കേന്ദ്രനേതാക്കളായ ഉണ്ണി മാധവം, ഗോപകുമാർ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, നിസ്സാം, അരുൺ ചാത്തന്നൂർ, സനു മഠത്തിൽ, ശരണ്യ ഷിബു, മിനി ഷാജി, സിയാദ്, രതീഷ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
യോഗത്തിന് നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ സ്വാഗതവും, അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ നന്ദിയും പറഞ്ഞു.
2015 ജനുവരി 26 നാണ് ക്യാൻസർ രോഗബാധിതയായി സഫിയ അജിത്ത് മരണമടഞ്ഞത്. മുൻവർഷങ്ങളിലെന്ന പോലെ സഫിയയുടെ ഓർമ്മയ്ക്കായി, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ദമ്മാമിലും, അൽഹസയിലും രക്തദാനക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 5 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ദമ്മാം കിങ് ഫഹദ് സ്‌പെഷ്യാലിറ്റി ഹോപിറ്റലിൽ ആണ് രക്തദാനക്യാമ്പ് നടക്കുക.