അൽഹസ്സ: സൗദിയിലെ ഇന്ത്യൻപ്രവാസികൾ നേരിടുന്ന പ്രവേശന വിലക്ക് ഏർപ്പെടുത്തിയതു മൂലമുള്ള ബുദ്ധിമുട്ടുകൾ, 14 ദിവസത്തെ അന്യരാജ്യ കോറന്റയിൻ നിബന്ധന എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നയതന്ത്രതലത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നവയുഗം നവയുഗം സാംസ്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് രൂപീകരണ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..

20 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് സൗദി ആഭ്യന്തരമന്ത്രാലയം താത്കാലികമായി യാത്രാവിലക്കേർപ്പെടുത്തിയതോടെ, സൗദിയിലേക്ക് വരാനായി യു.എ.ഇ യിലെത്തിയ നൂറുകണക്കിന് ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ, അങ്ങനെ യുഎഇ യിൽ കുടുങ്ങിപ്പോയ സൗദി പ്രവാസികൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരസഹായങ്ങൾ എത്തിക്കണമെന്നും നവയുഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സനയ്യയിൽ വെച്ച് നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവന്റെ അധ്യക്ഷതയിൽ കൂടിയ യൂണിറ്റ് രൂപീകരണ സമ്മേളനം, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ സംഘടനാ വിശദീകരണം നടത്തി. നവയുഗം കേന്ദ്രനേതാക്കളായ സുശീൽ കുമാർ, മിനി ഷാജി, സിയാദ്, മേഖല നേതാക്കളായ അഖിൽ, അൻസാരി, നിസ്സാം എന്നിവർ അഭിവാദ്യപ്രസംഗം നടത്തി.
ഷാജി മതിലകം ആദ്യ മെമ്പർഷിപ്പ് അനൂപിന് കൈമാറി. സമ്മേളനത്തിന് ഷാജി സ്വാഗതവും, നിസ്സാർ നന്ദിയും പറഞ്ഞു.

അൽഹസ്സ സനയ്യ യൂണിറ്റ് ഭാരവാഹികളായി ഷാജി (രക്ഷാധികാരി), വേലുരാജൻ (പ്രസിഡന്റ്), ഷാജഹാൻ (വൈസ് പ്രസിഡന്റ്), നിസ്സാർ (സെക്രട്ടറി), ജയൻ (ജോയിന്റ് സെക്രട്ടറി), അനൂപ് (ട്രെഷറർ), അയൂബ് ഖാൻ, രാജൻ, ഫെബിൻ (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.