- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെയ് 7 വെള്ളിയാഴ്ചയിലെ എൽഡിഎഫ് വിജയദിനത്തിൽ പ്രവാസികളും പങ്കാളികളാവുക: നവയുഗം
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കിക്കൊണ്ട് നേടിയ ചരിത്രവിജയം, കേരളത്തിലെ ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനതയുടെ വിജയമാണ്. പ്രളയം, കോവിഡ് തുടങ്ങിയ ദുരിതങ്ങൾക്കിടയിലും ജനക്ഷേമം മുൻനിർത്തി നല്ല ഭരണം കാഴ്ച വെച്ചതിന് ജാതി,മത,വർഗ്ഗ വ്യത്യാസങ്ങൾക്കപ്പുറം കേരളജനത നൽകിയ സമ്മാനമാണ് ഈ വിജയം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങൾ നടത്തുവാൻ സാധിക്കാത്ത സാഹചര്യത്തിൽ, മെയ് 7 വെള്ളിയാഴ്ച 'എൽ.ഡി.എഫ് വിജയ ദിനം'' ആയി ആചരിക്കുവാൻ ഇടതുജനാധിപത്യമുന്നണി തീരുമാനിച്ചിരിക്കുകയാണ്. ആ വിജയാഘോഷത്തിൽ നവയുഗം സാംസ്കാരികവേദിയും പങ്കെടുക്കുകയാണ്.
അന്നേദിവസം വൈകുന്നേരം ഇന്ത്യൻ സമയം 7 മണിക്ക് (സൗദി സമയം 4.30 ന്) എല്ലാ നവയുഗം പ്രവർത്തകരും സ്വന്തം കുടുംബത്തോടൊപ്പം ദീപങ്ങൾ തെളിയിച്ച് വിജയാഹ്ളാദം പങ്കിടും. എല്ലാ നവയുഗം യൂണിറ്റുകളും ഘടകങ്ങളും ഈ വിജയം സമുചിതമായി ആചരിക്കുവാൻ പരിപാടികൾ സംഘടിപ്പിക്കും.
കോവിഡ് പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാരിനെ പിന്തുണയ്ക്കാനായി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ വിജയദിവസം പ്രതീകാത്മകമായി സ്വന്തം വീടുകളിൽ ആഘോഷിക്കാൻ എല്ലാ പ്രവാസികളും മുൻകൈ എടുക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹനും, ആക്റ്റിങ് സെക്രെട്ടറി ദാസൻ രാഘവനും അഭ്യർത്ഥിച്ചു..