ദമ്മാം: മതസൗഹാർദ്ദത്തിന് പേരുകേട്ട കേരളസമൂഹത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന മത,രാഷ്ട്രീയ നേതാക്കൾ സ്വാർത്ഥ താത്പര്യങ്ങൾക്കായി, സാമൂഹിക സ്പർദ്ധ വളർത്തുന്ന രീതിയിൽ അനാവശ്യപ്രസ്താവനകൾ നടത്തുന്നത് അപലപനീയമാണെന്നും, കേരളസമൂഹത്തിന്റെ മതസൗഹാർദ്ധം തകർക്കാനുള്ള ഇത്തരം ബോധപൂർവ്വമായ ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുത്ത് തോൽപ്പിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്നും നവയുഗം ദമ്മാം ദെല്ല യൂണിറ്റ് സമ്മേളനം രാഷ്ട്രീയ പ്രമേയത്തിലൂടെ വിലയിരുത്തി.

നവയുഗം കേന്ദ്രകമ്മിറ്റി അംഗം സനു മഠത്തിൽ അദ്ധ്യക്ഷനായ ദെല്ല യൂണിറ്റ് സമ്മേളനം, നവയുഗം ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഉത്ഘാടനം ചെയ്തു. നിലവിലുള്ള തൊഴിൽ, വിസ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് സൗദിയിലെ പ്രവാസികൾ നേരിടുന്ന മിക്ക ചൂഷണങ്ങൾക്കും പ്രധാന കാരണമെന്ന് മഞ്ജു മണിക്കുട്ടൻ അഭിപ്രായപ്പെട്ടു.

നവയുഗം ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ നോർക്കയുടെ പ്രവാസികൾക്കുള്ള വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, ദമ്മാം മേഖല സെക്രട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റി അംഗം പത്മനാഭൻ മണിക്കുട്ടൻ എന്നിവർ ആശംസപ്രസംഗം നടത്തി. സമ്മേളനത്തിന് രാജൻ കായംകുളം സ്വാഗതവും, മധു പാലക്കാട് നന്ദിയും പറഞ്ഞു.

യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് ഷാക്കീർ (പ്രസിഡന്റ്), പ്രദീപ് (വൈസ് പ്രസിഡന്റ്), രാജൻ കായംകുളം (സെക്രട്ടറി), ആതുര ദാസ് (ജോയിന്റ് സെക്രട്ടറി), മധു പാലക്കാട് (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. ശശിധരൻ, ബിജു, റെജി, മൊയ്ദീൻ, രാധാകൃഷ്ണൻ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ