- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഇടതുപക്ഷത്തെ നുണകഥകളിലൂടെ തകർക്കാൻ കേരളജനത അനുവദിക്കില്ല: പി.പി.സുനീർ
അൽഹസ്സ: പ്രളയമായാലും, രോഗബാധ ആയാലും, ഏതു പ്രതികൂലസാഹചര്യങ്ങൾ വന്നാലും ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണിയെ, കേന്ദ്രഏജൻസികളുടെയും, ചില മാധ്യമങ്ങളുടെയും സഹായത്തോടെ പ്രചരിപ്പിക്കുന്ന നുണകഥകളിലൂടെ തകർക്കാൻ കേരളജനത അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന നിർവ്വാഹക സമിതി അംഗവും, കേരള പ്രവാസി ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ പി.പി.സുനീർ പറഞ്ഞു.
നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവയുഗം 2021 ലെ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി, മത, വർഗ്ഗീയ ശക്തികളുടെ പ്രീതി പിടിച്ചു പറ്റി വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാതെ, സമഗ്രവും, ഫലപ്രദവുമായ ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനപ്രീതി പിടിച്ചു പറ്റാനാണ് എന്നും ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്. ആ ജനകീയാടിത്തറയെ തകർക്കാൻ ഒരു വിരുദ്ധ ശക്തികള്ക്കും കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ zoom പ്ലാറ്റ്ഫോമിൽ കൂടിയ യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ലത്തീഫ് മൈനാഗപ്പള്ളി, നിസാം കൊല്ലം, സനു മഠത്തിൽ, രതീഷ് രാമചന്ദ്രൻ, അൽഹസ്സ മേഖല നേതാക്കളായ മുരളി, ബദർ, നിസാം പുതുശേരി, അൻസാരി അഖിൽ, നവയുഗം കേരളത്തിന്റെ നേതാക്കളായ രാജീവ് ചവറ, അബ്ദുൾ കലാം എന്നിവർ ആശംസാപ്രസംഗം നടത്തി.
നവയുഗം അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ സ്വാഗതവും, കേന്ദ്രകമ്മിറ്റി അംഗo സിയാദ് നന്ദിയും പറഞ്ഞു.അൽഹസ്സ മേഖലയിലെ നവയുഗത്തിന്റെ 2021 ലെ മെമ്പർഷിപ്പ് വിതരണം തുടങ്ങിയതായി മേഖല ഭാരവാഹികൾ അറിയിച്ചു