- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി
അൽഹസ്സ: കൊറോണയും പ്രതിസന്ധികളും നിറഞ്ഞ ഒരു വർഷത്തിന്റെ അവസാനത്തോടടുക്കുന്ന വേളയിൽ, പ്രവാസലോകത്തിന്റെ ആകുലതകളിൽ വീർപ്പുമുട്ടിയിരുന്ന പ്രവാസി കുടുംബങ്ങൾക്ക് ആഹ്‌ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്‌നേഹത്തിന്റെയും ഉത്സവം തീർത്ത് നവയുഗം സാംസ്കാരികവേദിയുടെ കുടുംബസംഗമം അരങ്ങേറി.
നവയുഗം കുടുംബവേദിയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ, അൽഹസ്സയിലെ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 6.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തിൽ ഒട്ടേറെ പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. കൃത്യമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറിയത്.
കുടുംബസംഗമത്തിന് തുടക്കം കുറിച്ച് നടന്ന ഉൽഘാടന ചടങ്ങിൽ നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം കുടുംബസംഗമം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, അൽഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി എന്നിവർ പ്രസംഗിച്ചു. യോഗത്തിന് വനിതാവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും, നവയുഗം അൽഹസ്സ മേഖല സെക്രട്ടറി സുശീൽ കുമാർ നന്ദിയും പറഞ്ഞു.
പാർക്കിൽ ഒരുക്കിയ ഗെയിമുകളും, സ്വിമ്മിങ് പൂളിലെ നീന്തൽ പരിശീലനവും കുട്ടികളെ ഏറെ ആഹ്‌ളാദിപ്പിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷം, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സര പരിപാടികളും, കലാപരിപാടികളും നടന്നു. നവയുഗം ഷുകൈഖ് യൂണിറ്റ് പ്രസിഡന്റ് മുരളി അവതാരകനായ പരിപാടികളിൽ, ആവേശപൂർവ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ, ബിജു മുണ്ടക്കയം, മണിക്കുട്ടൻ, അഹമ്മദ് യാസിൻ, അഭിരാമി, ഷാജി മതിലകം എന്നിവർ ഗാനങ്ങൾ ആലപിച്ചു. മത്സരവിജയികളായവർക്ക് നവയുഗം നേതാക്കൾ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് എല്ലാവരും ഒരുമിച്ചു അൽഹസ്സ കിങ് അബ്ദുള്ള എൻവിറോണ്മെന്റൽ പാർക്ക് സന്ദർശിച്ചു, അവിടെ നടന്ന വാട്ടർ ലൈറ്റ് ആൻഡ് മ്യൂസിക്ക് ഷോ കണ്ടതിനുശേഷം കുടുംബസംഗമം പരിപാടി അവസാനിച്ചു.
കുടുംബസംഗമം പരിപാടിക്ക് നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, നിസാം കൊല്ലം, പ്രഭാകരൻ, രതീഷ് രാമചന്ദ്രൻ, സിയാദ്, നിസാം പുതുശ്ശേരി, അഖിൽ അരവിന്ദ്, തമ്പാൻ നടരാജൻ, മഞ്ജു അശോക്, ഷീബ സാജൻ എന്നിവർ നേതൃത്വം നൽകി.