- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവയുഗത്തിന്റെ ഇടപെടൽ; മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞ തമിഴ് തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദമ്മാം: മത്സ്യബന്ധനത്തിനിടയിൽ മസ്തിഷ്‌കാഘാതം ഉണ്ടായി മരണമടഞ്ഞ തമിഴ്‌നാട്ടുകാരനായ മൽസ്യതൊഴിലാളിയുടെ മൃതദേഹം, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിച്ചു .
മൽസ്യതൊഴിലാളി ആയിരുന്ന കന്യാകുമാരി സ്വദേശി സേവിയർ യേസുനേഷനാണ് മത്സ്യബന്ധനത്തിനിടയിൽ, കടലിൽ കരയിൽ നിന്നു നാലു മണിക്കൂർ ഉള്ളിൽ വച്ച് മസ്തിഷ്‌കാഘാതം ഉണ്ടായത്. കൂടെയുള്ളവർ അദ്ദേഹത്തെ ഖതീഫ് അൽ സഹ്റ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ വച്ച് മസ്തിഷ്‌ക്ക മരണം സംഭവിക്കുകയും ചെയ്തു.
മരണം നടന്നത് കടലിൽ വച്ചായതിനാൽ നിയമപരമായ നൂലാമാലകൾ ഒരുപാടുണ്ടായിരുന്നു. സേവിയറിന്റെ സുഹൃത്തുക്കൾ നവയുഗം കേന്ദ്രകമ്മിറ്റി അംഗം അരുൺ ചാത്തന്നൂരിനെ ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു.. അരുൺ അറിയിച്ചതനുസരിച്ചു നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം കേസിൽ ഇടപെടുകയും, കോസ്‌റ് ഗാർഡുമായി ബന്ധപ്പെട്ടു നിയമപരമായ നൂലാമാലകൾ പെട്ടന്ന് തന്നെ പരിഹരിക്കുകയും ചെയ്തു. സ്‌പോണ്‌സര്ക്ക് ഫൈനൽ എക്‌സിറ്റ് അടിക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടപ്പോൾ, ജവാസത്ത് ഓഫീസറുടെ സഹായത്തോടെ അതിനുള്ള സൗകര്യവും ചെയ്തു കൊടുത്തു.
നിയമനടപടികൾ പൂർത്തിയാക്കി വളരെ വേഗം മൃതദേഹം നാട്ടിൽ അയക്കുകയും ചെയ്തു. പരേതന്റെ ബന്ധുക്കൾ ഷാജി മതിലകത്തിനോടും നവയുഗത്തിനോടും നന്ദി അറിയിച്ചു .അന്തിമചടങ്ങുകൾ ഇന്നലെ നാട്ടിൽ നടന്നു.