- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി കേസ്; നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു
ഇസ്ലാമാബാദ്: അഴിമതി കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ പാക്കിസ്ഥാൻ പ്രഥാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു. അഴിമതി കേസിൽ നവാസ് ഷെരീഫിന് പത്ത് വർഷവും കൂട്ടുപ്രതിയായ മകൾ മറിയത്തിന് ഏഴ് വർഷത്തെ തടവിനുമാണ് കോടതി വിധിച്ചിരുന്നത്. പാക് അക്കൗണ്ടബിലിറ്റി കോടതിയുടെ ഉത്തരവ് ഇന്ന് മരവിപ്പിക്കുക ആയിരുന്നു. വരവിനെക്കാൾ ഉയർന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ നാല് ആഡംബരഫ്‌ളാറ്റുകൾ സ്വന്തമാക്കിയെന്നും മകൾ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013-ലെ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിൽ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികൾ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാർലമെന്റിനെയും കോടതിയെയും
ഇസ്ലാമാബാദ്: അഴിമതി കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ പാക്കിസ്ഥാൻ പ്രഥാനമന്ത്രി നവാസ് ഷെരീഫിന്റെയും മകളുടേയും ശിക്ഷ മരവിപ്പിച്ചു. അഴിമതി കേസിൽ നവാസ് ഷെരീഫിന് പത്ത് വർഷവും കൂട്ടുപ്രതിയായ മകൾ മറിയത്തിന് ഏഴ് വർഷത്തെ തടവിനുമാണ് കോടതി വിധിച്ചിരുന്നത്. പാക് അക്കൗണ്ടബിലിറ്റി കോടതിയുടെ ഉത്തരവ് ഇന്ന് മരവിപ്പിക്കുക ആയിരുന്നു.
വരവിനെക്കാൾ ഉയർന്ന ആഡംബരജീവിതമാണ് ഷെരീഫും മക്കളും നയിച്ചിരുന്നതെന്നായിരുന്നു അദ്ദേഹത്തിനെതിരേയുള്ള ആരോപണം. ഷെരീഫിന്റെ മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ ലണ്ടനിൽ നാല് ആഡംബരഫ്‌ളാറ്റുകൾ സ്വന്തമാക്കിയെന്നും മകൾ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.
തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കേ ഷെരീഫും കുടുംബാംഗങ്ങളും വിദേശരാജ്യത്ത് കോടികളുടെ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 2013-ലെ പൊതുതിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികയ്‌ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിൽ ദുബായ് കേന്ദ്രീകരിച്ചുള്ള ആസ്തികൾ മറച്ചുവെയ്ക്കുകവഴി പ്രധാനമന്ത്രി പാർലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായും സുപ്രീംകോടതി പരാമർശമുണ്ടായിരുന്നു. ഇതിന് പുറമെ, പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് പാക്കിസ്ഥാൻ സുപ്രീം കോടതി കണ്ടെത്തിയിരുന്നു.