- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒഷാവയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യക്കാരനായ വിദ്യാർത്ഥി; അപകടം രണ്ട് കാറുകൾ കൂട്ടിയിടിച്ച്; അപകടത്തിൽ പെട്ട ഒരു കാറിലെ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; വിദ്യാർത്ഥിയായ നവീൻ രാജ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഫണ്ട് കളക്ഷൻ നടത്തി സുഹൃത്തുക്കൾ
ബുധനാഴ്‌ച്ച ഒഷാവയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ വിദ്യാർത്ഥി. ടോണ്ടൻ റോഡ് വെസ്റ്റിനും ത്രോട്ടൻ റോഡ് നോർത്തിനും ഇടയിൽ ബുധാനാാഴ്‌ച്ച വെളുപ്പിന് രണ്ട് മണിക്കാണ് രണ്ട് ഹോണ്ടാ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ നവീൻ രാജ് കുമാർ എന്ന് 24 കാരനാ യുവാവാണ് മരണത്തിന് കീഴടങ്ങിയത്. ദുർഹം കോളേജിലെ ഇന്റർനാഷണൽ എക്‌സ്‌ച്ചേഞ്ച് വിദ്യാർത്ഥിയായിരുന്നു നവീൻ. നവീൻ ഓടിച്ച കാറുമായി മറ്റൊരു ഹോണ്ടാ സിവിക് കാർ കൂട്ടിയിടിക്കുകയായിരുന്നു. നവിനെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പെട്ട മറ്റേ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. എന്നാൽ വിദ്യാർത്ഥിയായി എത്തി മരണത്തിന് കീഴടങ്ങിയ തങ്ങളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് പണം കണ്ടെത്തുകയാണ് സുഹൃത്തുക്കൾ. സംസ്‌കാര ചടങ്ങൾക്ക് പുറമേ സ്റ്റുഡന്റ് ലോൺ അടക്കുന്നതിനായുള്ള പണവും തങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തിന് നല്കണമെന്ന് സുഹൃ
ബുധനാഴ്‌ച്ച ഒഷാവയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഇന്ത്യൻ വിദ്യാർത്ഥി. ടോണ്ടൻ റോഡ് വെസ്റ്റിനും ത്രോട്ടൻ റോഡ് നോർത്തിനും ഇടയിൽ ബുധാനാാഴ്‌ച്ച വെളുപ്പിന് രണ്ട് മണിക്കാണ് രണ്ട് ഹോണ്ടാ കാറുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ നവീൻ രാജ് കുമാർ എന്ന് 24 കാരനാ യുവാവാണ് മരണത്തിന് കീഴടങ്ങിയത്.
ദുർഹം കോളേജിലെ ഇന്റർനാഷണൽ എക്‌സ്‌ച്ചേഞ്ച് വിദ്യാർത്ഥിയായിരുന്നു നവീൻ. നവീൻ ഓടിച്ച കാറുമായി മറ്റൊരു ഹോണ്ടാ സിവിക് കാർ കൂട്ടിയിടിക്കുകയായിരുന്നു. നവിനെ അപ്പോൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പെട്ട മറ്റേ കാറിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ.
എന്നാൽ വിദ്യാർത്ഥിയായി എത്തി മരണത്തിന് കീഴടങ്ങിയ തങ്ങളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് പണം കണ്ടെത്തുകയാണ് സുഹൃത്തുക്കൾ. സംസ്‌കാര ചടങ്ങൾക്ക് പുറമേ സ്റ്റുഡന്റ് ലോൺ അടക്കുന്നതിനായുള്ള പണവും തങ്ങളുടെ സുഹൃത്തിന്റെ കുടുംബത്തിന് നല്കണമെന്ന് സുഹൃത്തുക്കൾ ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ ഇവർ 14000 ഡോളർ കണ്ടെത്തി. കുറച്ച് മാസങ്ങൾക്ക് മുമ്പ് നവീന്റെ പിതാവ് മരിച്ചിരുന്നെന്നും അമ്മയും സഹോദരിയും മാത്രമാണ് കുടുംബത്തിലുള്ളതെന്നും. അവരുടെ ഏക പ്രതീക്ഷയായ മകനെയാണ് നഷ്ടപ്പെട്ടതെന്നും ഉറ്റ സുഹൃത്തുക്കൾ പറയുന്നു.