- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർധനർക്കും നിരാലംബർക്കും ധനസഹായവും പരിരക്ഷയും ഉറപ്പാക്കിടെക്നോപാർക്കിലെ നാവിഗന്റ് ഇന്ത്യയുടെ സേവന വാരം
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നാവിഗന്റ് ഇന്ത്യ എന്ന കൺസൾട്ടിങ്കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും, നാഗർകോവിലിലുംതുടക്കമായി. ഏപ്രിൽ 2 നു തുടക്കം കുറിച്ച സേവന വാരം തങ്ങളുടെ വൺ മില്യൺ 2020 എന്നകോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി. എസ്. ആർ) പരിപാടികളുടെ ഭാഗമായാണ്‌സംഘടിപ്പിക്കുന്നത്. ഏപ്രിൽ 8 വരെ തുടരുന്ന സേവന വാരത്തോടനുബന്ധിച്ച്, നിർധനരും നിരാലംബരുമായ ജനങ്ങളെപരിരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നാവിഗന്റ് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സന്ദർശനം നടത്തിസേവന പ്രവർത്തങ്ങളിൽ പങ്കാളികളാകുകയും, ധനസഹായം കൈമാറുകയും ചെയ്യും. മഹേന്ദ്ര സിങ് റാവത്,കൺട്രി ഹെഡ്, നാവിഗന്റ് ഇന്ത്യ, ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ പോൾ പ്രവീൺ, എച് ആർ ഡയറക്ടർജീന പീറ്റർ, കോമ്പ്‌ലെയന്റ്‌സ് മേധാവി വിനോദ് മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് വിവിധജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സർക്കാരേതര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ധനസഹായം കൈമാറുന്നത്. സാമൂഹികമായ ഉന്നമനം ലക്
തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന നാവിഗന്റ് ഇന്ത്യ എന്ന കൺസൾട്ടിങ്കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തിരുവനന്തപുരത്തും, നാഗർകോവിലിലുംതുടക്കമായി. ഏപ്രിൽ 2 നു തുടക്കം കുറിച്ച സേവന വാരം തങ്ങളുടെ വൺ മില്യൺ 2020 എന്നകോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി. എസ്. ആർ) പരിപാടികളുടെ ഭാഗമായാണ്‌സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 8 വരെ തുടരുന്ന സേവന വാരത്തോടനുബന്ധിച്ച്, നിർധനരും നിരാലംബരുമായ ജനങ്ങളെപരിരക്ഷിക്കുന്ന സ്ഥാപനങ്ങളിൽ നാവിഗന്റ് ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും സന്ദർശനം നടത്തിസേവന പ്രവർത്തങ്ങളിൽ പങ്കാളികളാകുകയും, ധനസഹായം കൈമാറുകയും ചെയ്യും. മഹേന്ദ്ര സിങ് റാവത്,കൺട്രി ഹെഡ്, നാവിഗന്റ് ഇന്ത്യ, ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ പോൾ പ്രവീൺ, എച് ആർ ഡയറക്ടർജീന പീറ്റർ, കോമ്പ്‌ലെയന്റ്‌സ് മേധാവി വിനോദ് മോഹൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് വിവിധജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സർക്കാരേതര സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി ധനസഹായം കൈമാറുന്നത്.
സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് വൺ മില്യൺ 2020 പദ്ധതി.സേവന വാരത്തിനു തുടക്കമിട്ടു കൊണ്ട് ഏപ്രിൽ 2 ന് തിരുവനന്തപുരത്ത് ശാന്തിമന്ദിരവും,അമ്മത്തൊട്ടിലും സന്ദർശിച്ച സംഘം, അമ്മത്തൊട്ടിലിൽ ഒരു പരിചരണ സേവന മുറി സ്ഥാപിക്കാനുള്ളജോലികൾക്കു സേവനവും ധനസഹായവും നൽകി. തുടർന്ന്, ചൈതന്യ നേത്ര ചികിത്സാ കേന്ദ്രവുമായി സഹകരിച്ച്കുട്ടികൾക്കായി നേത്ര പരിചരണ ക്യാമ്പും സംഘടിപ്പിച്ചു. കുട്ടികളുടെ പരിചരണത്തിനായി കമ്പനി 2 ലക്ഷംരൂപയും നൽകി.
ഏപ്രിൽ 6 നു നടന്ന സേവന പ്രവർത്തനങ്ങൾ തിരുവനന്തപുരത്ത് കാന്താരിയിൽ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസ പരിരക്ഷ ഉറപ്പാക്കാനുതകുന്ന വിധം കാന്താരി എന്ന സ്ഥാപനത്തിന് നാവിഗന്റ് ഇന്ത്യയുടെസേവനവും സഹായവും ഉറപ്പു നൽകി. ഏപ്രിൽ 7 ന് ജീവനക്കാർ അസീസി നികേതൻ സന്ദർശികുകയും കെട്ടിടംപെയിന്റ് ചെയ്യുന്നതിനുള്ള ഫണ്ട് കൈമാറുകയും ചെയ്യും.
സാമൂഹിക സേവനത്തിലൂന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നാവിഗന്റ് ഇന്ത്യ മുൻ തൂക്കം നൽകുന്നത്. ഓരോപൗരനും ചെറിയ സംഭവനകളിലൂടെ ബൃഹത്തയ രീതിയിൽ സാമൂഹികമായ മാറ്റം സൃഷ്ടിക്കാൻകഴിയുമെന്നാണ് നാവിഗന്റ് ഇന്ത്യ വിശ്വസിക്കുന്നതെന്ന്, എച്.ആർ ഡയറക്ടർ ജീന പീറ്റർ അഭിപ്രായപ്പെട്ടു.കമ്പനിയുടെ നാഗർകോവിൽ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധിപരിപാടികളാണ് സംഘടിപ്പിച്ചത്. തേജസ്വീ എന്ന സ്ഥാപനത്തിൽ സാനിറ്ററി പാഡുകൾക്കുള്ള ഇൻസിനറേറ്റർ,
സ്ഥാപിക്കുന്നതിനും, രണ്ടു പെൺകുഞ്ഞുങ്ങൾക്ക് വിദ്യാഭാസ സഹായം നൽകുന്നതിനും, മാസംതോറുമുള്ളപലവ്യഞ്ജനങ്ങൾ വാങ്ങുന്നതിനായി 65000 രൂപ കൈമാറി. കൂടാതെ, ശാരദാദേവി അൻപ് ഇല്ലത്തിൽകട്ടിലുകൾ, ഫാനുകൾ, സ്റ്റഡി ടേബിളുകൾ എന്നിവ വാങ്ങാനായി 60000 നൽകുകയുണ്ടായി.
നാഗർകോവിലിലെ ബിഷപ് ജ്ഞാനദാസൻ അറിവ് ഇല്ലത്തിലെ കുട്ടികൾക്ക് പെൻസിലുകൾ, ക്രയോണുകൾ,തുടങ്ങിയവ വാങ്ങുന്നതിനും, ഇൻവെർട്ടർ സ്ഥാപിക്കുന്നതിനുമായി 40000 രൂപ കൈമാറി.നാഗർകോവിലിൽത്തന്നെ പ്രവർത്തിക്കുന്ന മനോലയ എന്ന സ്ഥാപനത്തിൽ സന്ദർശനം നടത്തിയ നാവിഗന്റ് സംഘംഅവിടെ ഒക്കുപ്പേഷണൽ തെറാപ്പി മുറി, സ്റ്റീൽ ഡൈനിങ്ങ് മേശ എന്നിവയ്ക്കായി 75000 രൂപയും, പോവ്വർവയോധിക സദനത്തിന് 60000 രൂപയും, അൻപിൻ ശിഖരം എന്ന സ്ഥാപനത്തിന് 50000 രൂപയും കൈമാറി.