- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി വിടാൻ ഒരുങ്ങി നവ്‌ജ്യോത് സിങ് സിദ്ദു; ലക്ഷ്യമിടുന്നത് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദു ബിജെപി വിടാനൊരുങ്ങുന്നു. പാർട്ടിയിൽ നിന്നുള്ള അവഗണനയെത്തുടർന്നാണ് ബിജെപിയോടു വിട പറയാൻ സിദ്ദു ഒരുങ്ങുന്നത്. ബിജെപിയുടെ മുൻ ലോക്‌സഭാംഗം കൂടിയായ അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേരാനാണു ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യകക്

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദു ബിജെപി വിടാനൊരുങ്ങുന്നു. പാർട്ടിയിൽ നിന്നുള്ള അവഗണനയെത്തുടർന്നാണ് ബിജെപിയോടു വിട പറയാൻ സിദ്ദു ഒരുങ്ങുന്നത്.
ബിജെപിയുടെ മുൻ ലോക്‌സഭാംഗം കൂടിയായ അദ്ദേഹം ആം ആദ്മി പാർട്ടിയിൽ ചേരാനാണു ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി പിണക്കത്തിലായിരുന്ന സിദ്ദുവിന് സിറ്റിങ് സീറ്റായ അമൃതസറിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചിരുന്നു.
ഇതോടെ, സിദ്ദുവും ബിജെപി എംഎൽഎയായ ഭാര്യ നൗവ്‌ജ്യോത് കൗറും പാർട്ടിയുമായി അകൽച്ചയിലായി. ആരോഗ്യപ്രശ്‌നങ്ങളാൽ വിശ്രമത്തിലായിരുന്ന സിദ്ദു സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ബിജെപി ഗൗനിക്കുന്നില്ല. ഈ ഘട്ടത്തിലാണ് ആം ആദ്മി പാർട്ടിയിൽ ചേരാൻ സിദ്ദു ആലോചിക്കുന്നത്.
ഡൽഹിക്കുശേഷം ആം ആദ്മി പാർട്ടി ഏറ്റവുമധികം പ്രതീക്ഷ വച്ചുപുലർത്തുന്ന സംസ്ഥാനമാണ് പഞ്ചാബ്. ശക്തമായ ഭരണവിരുദ്ധവികാരം നിലനിൽക്കുന്നുവെന്നതും ആം ആദ്മിക്കു പഞ്ചാബിൽ പ്രതീക്ഷയേറ്റുന്നുണ്ട്. ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിൽതന്നെ നാലു ലോക്‌സഭാ സീറ്റുകളാണ് പഞ്ചാബ് 'ആപ്പിന്' സമ്മാനിച്ചത്. എന്നാൽ, ഈ എംപിമാർ ഇപ്പോൾ പലതട്ടിലാണ്. നേതാക്കൾക്കിടയിൽ അനൈക്യം പടരുകയും സിഖുവിരുദ്ധ കലാപത്തിന്റെ നിയമപോരാട്ടത്തിന് നേതൃത്വം നൽകുന്ന അഡ്വ. ഫുൽക്ക ഉൾപ്പെടെയുള്ളവർ പാർട്ടി വിടുകയും ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന നേതാവ് എന്നനിലയിൽ മുന്നോട്ടുവെക്കാൻ മുഖമില്ലാത്ത അവസ്ഥയിലാണ് 'ആപ്'.
പാർട്ടി മാറുന്നത് സിദ്ദുവിനും സ്വീകരിക്കുന്നത് ആപ്പിനും ഗുണമാകുമെന്നാണ് വിലയിരുത്തൽ. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും തൊഴിലില്ലായ്മയും ഉയർത്തിക്കാട്ടി പ്രചാരണം ശക്തമാക്കാൻ സിദ്ദുവിന്റെ നേതൃത്വം സഹായിക്കുമെന്ന് ആപ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സിദ്ദുവുമായി ആശയവിനിമയം നടത്തി എന്നവാർത്ത പഞ്ചാബിലെ ആപ് നേതാക്കൾ നിഷേധിക്കുകയും ചെയ്തിരുന്നു.

