- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു ആശുപത്രിയിൽ; രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടർന്ന് ചികിത്സയിലാണെന്ന വിവരം പുറംലോകം അറിഞ്ഞത് താരത്തിന്റെ തന്നെ ട്വീറ്റിലൂടെ
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദുവിനെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസാദ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ കിടക്കുന്ന ചിത്ര
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്ററും കമന്റേറ്ററുമായ നവജ്യോത് സിങ് സിദ്ദുവിനെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഇന്ദ്രപ്രസാദ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.
തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ആശുപത്രിയിൽ കിടക്കുന്ന ചിത്രം സിദ്ദു തന്നെ ട്വീറ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇന്നലെ വൈകുന്നേരമാണ് സിദ്ദുവിനെ ധമനികളിൽ രക്തം കട്ടിയാകുന്ന അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോൾ നില അല്പം മോശമായിരുന്നെന്നും എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി ബുള്ളറ്റിൻ വ്യക്തമാക്കി.
ദൈവത്തിന്റെ സഹായത്തോടെ എല്ലാം ഭേദമാകുമെന്നും പ്രാർത്ഥനയോടെ അതിനെ നേരിടുന്നെന്നും ട്വീറ്റിൽ സിദ്ദു കുറിച്ചു. ഡൗൺ, ബട്ട് നോട്ട് ഔട്ട് എന്നാണ് സിദ്ദു ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന രോഗമാണ് അദ്ദേഹത്തിനെന്നാണു ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ തക്കസമയത്ത് ചികിത്സ ലഭിച്ചതിനാൽ ഭയക്കേണ്ടതില്ലെന്നു ഡോക്ടർമാർ സിദ്ദുവിനെ അറിയിച്ചു.
ഡിവിടി (ഡീപ് വെയിൻ ത്രോംബോസിസ്) എന്ന രോഗമാണ് സിദ്ദുവിന് ബാധിച്ചത്. ചികിത്സ ലഭിച്ചില്ലെങ്കിൽ മരണകാരണം പോലും ആയേക്കാവുന്ന രോഗമാണിത്. ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്നതാണ് ഡീപ് വെയിൻ ത്രോംബോസിസ് എന്ന രോഗം.
1983 മുതൽ 1999 വരെയാണ് സിദ്ദു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നത്. 51 ടെസ്റ്റ് മത്സരങ്ങളും 136 ഏകദിന മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും മികച്ച ആവറേജിന് ഉടമയായിരുന്നു സിദ്ദു. ഒമ്പത് ടെസ്റ്റ് സെഞ്ച്വറികളും 6 ഏകദിന സെഞ്ച്വറികളും സിദ്ദുവിന്റെ പേരിലുണ്ട്. പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ കൂടിയായ സിദ്ദു തന്റെ വിവരണശൈലിയിലൂടെ നിരവധി ആരാധകരെയും സൃഷ്ടിച്ചിട്ടുണ്ട്. ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് സിദ്ദു ലോകസഭയിലും എത്തിയിട്ടുണ്ട്.