- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം എ ബേബിക്ക് ഓസ്ട്രേലിയയിൽ ഗംഭീര സ്വീകരണം നൽകി
മതേതര ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഔപചാരിക ഉദ്ഘാടനത്തിനായി എത്തിയ എംഎ ബേബിക്ക് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്‌നി ഘടകത്തിന്റെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. ഈമാസം 26ന് വൈകിട്ട് അഞ്ചു മണിക്ക് സിഡ്‌നിയിലെ ഗ്രാൻവിൽ ടൗൺ ഹാളിലും തുടർന്ന് 25നു കാൻബറ, 27നു ബ്രിസ്ബേൻ, ജൂൺ രണ്ടിനു അഡലൈഡ്, ജൂൺ മൂന്നിനു മെൽബൺ, ജൂൺ ആറിനു പെർത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉദ്ഘാടന യോഗങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപിന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കുന്നതാണ്. ഓസ്ട്രേലിയൻ പര്യടനത്തോട് അനുബന്ധിച്ചു പാർലമെന്റ് അംഗങ്ങങ്ങൾ ഉൾപ്പെടെയുള്ള ഗവൺമെന്റ് പ്രതിനിധികളുടേയും ഇടതുപക്ഷ സംഘടനകളുടേയും ഭാരവാഹികളുമായും കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ അസോസിയേഷൻ പരിപാടികളിലും പങ്കടുക്കും. ഇന്നലെ സിഡ്‌നിയിൽ എത്തിയ എം എ ബേബിക്ക് നൽകിയ സ്വീകരണത്തിനു നവോദയ സിഡ്‌നി ഘടകം പ്രസിഡന്റ് ഡോ
മതേതര ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഔപചാരിക ഉദ്ഘാടനത്തിനായി എത്തിയ എംഎ ബേബിക്ക് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്‌നി ഘടകത്തിന്റെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. ഈമാസം 26ന് വൈകിട്ട് അഞ്ചു മണിക്ക് സിഡ്‌നിയിലെ ഗ്രാൻവിൽ ടൗൺ ഹാളിലും തുടർന്ന് 25നു കാൻബറ, 27നു ബ്രിസ്ബേൻ, ജൂൺ രണ്ടിനു അഡലൈഡ്, ജൂൺ മൂന്നിനു മെൽബൺ, ജൂൺ ആറിനു പെർത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉദ്ഘാടന യോഗങ്ങളിൽ പങ്കെടുക്കും.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ സ്റ്റേറ്റിലും ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപിന്റെ അശ്വമേധം ഷോയും ഉണ്ടായിരിക്കുന്നതാണ്. ഓസ്ട്രേലിയൻ പര്യടനത്തോട് അനുബന്ധിച്ചു പാർലമെന്റ് അംഗങ്ങങ്ങൾ ഉൾപ്പെടെയുള്ള ഗവൺമെന്റ് പ്രതിനിധികളുടേയും ഇടതുപക്ഷ സംഘടനകളുടേയും ഭാരവാഹികളുമായും കൂടിക്കാഴ്ച ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ വിവിധ അസോസിയേഷൻ പരിപാടികളിലും പങ്കടുക്കും.
ഇന്നലെ സിഡ്‌നിയിൽ എത്തിയ എം എ ബേബിക്ക് നൽകിയ സ്വീകരണത്തിനു നവോദയ സിഡ്‌നി ഘടകം പ്രസിഡന്റ് ഡോക്റ്റർ ആനന്ദ് ആന്റണി, റോയി വർഗീസ്, സെൻട്രൽ കമ്മിറ്റി അംഗം കെ ജി സജീവ്, ക്രിസ് വിവിധ അസോസിയേഷൻ ഭാരവാഹികളായ സജി ജേക്കബ്, അനൂപ് എന്നിവർ നേതൃത്വം നൽകി.