ബ്രിസ്ബേൻ: ബ്രിസ്ബേൻ അക്കേഷ്യ റിഡ്ജ് സ്റ്റേറ്റ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ 27 മെയ് ഞായറഴ്ച 5.15 ന് നിറഞ്ഞ സദസ്സിന്റെ മുന്നിൽ മുൻ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പ് മന്ത്രിയും CPM പോളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് M A Baby ഉത്ഘാടനം ചെയ്തു.

നവോദയ ബ്രിസ്ബേൻ President റിജേഷ് കെ വി അധ്യക്ഷത വഹിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഓസ്‌ട്രേലിയ സെൻട്രൽ കമ്മിറ്റി മെമ്പർ Mr. Alexander Denton ആശംസകൾ അർപ്പിച്ചു .അശ്വമേധം ഫെയിം ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപും പ്രോഗ്രാം അവതാരകനും മാധ്യമ പ്രവർത്തകനുമായ സന്തോഷ് പാലിയും സംബന്ധിച്ചു. കൈരളി TVയുടെ ആഭിമുഖ്യത്തിൽ അശ്വമേധം Live on stage പ്രേക്ഷകരിൽ കൗതുകത്തോടൊപ്പം ആവേശവും ജനിപ്പിച്ചു.

ഒരേ സമയം മൂന്നുപേരോടു മത്സരിച്ചപ്പോൾ അത്ഭുതത്തോടെ നോക്കിയിരുന്ന കാണികൾ G S ന്റെ വിജയം നിലക്കാത്ത കരഘോഷത്തോടെയാണ് സ്വീകരിച്ചത്.ഉത്ഘാടന ചടങ്ങുകളോട് അകമഴിഞ്ഞ് സഹകരിച്ച എല്ലാവരോടും Secretary മഹേഷ്, Central Committee അംഗങ്ങൾ സജീവ്, ജഗജീവ്, treasurer അഫ്ദൽ എന്നിവർ കൃതഘ്നത രേഖപ്പെടുത്തുകയും തുടർന്നും നവോദയയുടെ പ്രവർത്തനങ്ങളോട് സഹകരിക്കാനും അഭ്യർത്ഥിച്ചു.