മെൽബൺ: കോവിഡിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യമായി നാട്ടിൽ ഏത്തേണ്ടവർക്കുവേണ്ടി നവോദയ വിക്ടോറിയ ഏർപ്പെടുത്തുന്ന ആദ്യ ചാർട്ടേർഡ് ഫ്‌ളൈറ്റ് സെപ്റ്റംബർ 5നു മെൽബണിൽ നിന്നും കൊച്ചിയിലേക്ക് പറക്കും. നവോദയ വിക്ടോറിയയുടെ ശ്രമഫലമായി സാധ്യവുമാവുന്ന ചാർട്ടേർഡ് ഫ്‌ളൈറ്റിൽ ഗർഭിണികൾക്കും പ്രായക്കൂടുതൽ ഉള്ളവർക്കും ആണ് മുൻഗണന നൽകിയത്.

ഈ ഉദ്യമത്തിന് നവോദയയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു പ്രഖ്യാപിച്ച കേരള സർക്കാരിനോടും, നോർക്ക റൂട്‌സ് ചെയർമാനോടും, ഓസ്‌ട്രേലിയയിലെ ലോക കേരള സഭംഗങ്ങളോടും, ഇന്ത്യൻ എംബസിയിലെയും, കോൺസുലേറ്റിലെയും ഉദ്യോഗസ്ഥരോടുമുള്ള കടപ്പാട് നവോദയ വിക്ടോറിയയുടെ പ്രസിഡന്റ് സുനു സൈമൺ, സെക്രട്ടറി എബി പൊയ്ക്കാട്ടിൽ എന്നിവർ അറിയിച്ചു.

സിംഗപ്പൂർ എയർലൈൻസിന്റെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഏഷ്യാ ട്രാവൽസ് ആണ് നവോദയ വിക്ടോറിയയുടെ ഈ ഉദ്യമത്തിന്റെ ട്രാവൽ പാർട്ണർ.