- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് മൂലം വ്യാഴാഴ്ച കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ട സൗദിയ വിമാനങ്ങൾ മുടങ്ങി'; വിഷയത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമെന്ന് ജിദ്ദ നവോദയ
ജിദ്ദ: ഇവിടെ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ട സൗദി എയർലൈൻസിന്റെ വിമാനങ്ങൾ മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ മുടങ്ങിയതിനെ തുടർന്ന് യാത്രക്കാർക്ക് വലിയ ദുരിതം നേരിടേണ്ടി വന്നു. ജിദ്ധയിൽനിന്നും കൊച്ചിയിലേക്ക് ഇന്നലെ പുറപ്പടെണ്ടിയിരുന്ന സൗദി എയർലൈൻസിന്റെരണ്ട് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പുറപ്പെടെണ്ടിയിരുന്ന sv 3572 ചാർട്ടർ വിമാനം ഒരു മുന്നറിയിപ്പും ഇല്ലാതെ കേന്ദ്ര സിവിൽ ഏവിയെഷൻ കേന്ദ്രം റദ്ധാക്കുകയായിരുന്നു. കേരള സർക്കാർ എൻ ഓ സി നൽകിയിരുന്നു എങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ ഉയത്തി കേന്ദ്രം അനുമതി റദാക്കുകയായിരുന്നു എന്ന് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളംകോവൻ പറഞ്ഞതായി ജിദ്ധ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
വിമാനം മുടങ്ങിയ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ജിദ്ധ നവോദയ ആവശ്യപെട്ടു. വിഷയം ശ്രദ്ധയിൽ പെട്ട ഉടനെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളംകോവൻ, ലോകസഭാംഗം ടി ആരിഫ് എന്നിവർ പ്രശ്‌നത്ത്തിൽ ഇടപെട്ടിരുന്നു. സർവ്വിസ് പുനഃസ്ഥാപിക്കണം എന്നും അടിയന്തിരമായി ഇടപെടണം എന്നും ആവശ്യപെട്ടു നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഇളംകോവൻ കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്റ്റർ ജനറൽ സുനിൽകുമാർ ഐ എ എസ്‌ന് കത്ത് നൽകി. പ്രസ്തുത കത്ത് നവോദയ പ്രസിദ്ധീകരിച്ചു.
വിമാനങ്ങൾ റദ്ദായതോടെ ടിക്കറ്റും പി സി ആർ ടെസ്റ്റും പൂർത്തിയാക്കിയ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. അയ്യായിരം രൂപയിലധികം മുടക്കിയാണ് ഓരോ യാത്രക്കാരും പി സിആർ ടെസ്റ്റ് എടുത്തത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിന്ന് യാത്ര പുറപ്പെടുവാനായി കുട്ടികളും കുടുംബവുമടക്കം എത്തിയവർ ജിദ്ധഎയർപോർട്ടിൽ കുടുങ്ങി .
വിമാന സർവ്വീസിനു ഡി ജി സി എ അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇന്ത്യൻ എംബസ്സിയും വിഷയത്തിൽ ഇടപെട്ടിരുന്നു എങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കൂടാതെ സൗദി എയർ ഒഴികെയുള്ള മറ്റു വിമാന കമ്പനികൾക്ക് യാത്രയിൽ യാതൊരു തടസവും നേരിട്ടിരുന്നില്ല. മറ്റു രാജ്യങ്ങളിൽ നിന്ന് ഉള്ള സർവ്വിസുകൾക്കും നാട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാറുകൾ ഇല്ലാത്തതായിരിക്കാം ഇത്തരം വിഷയങ്ങൾക്ക് കാരണമെന്നു ട്രാവൽസ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
എയർപോർട്ടും അനുബന്ധ സംവിധാനങ്ങൾ മുഴുവനായും കേന്ദ്ര സർക്കാരിനറെ കീഴിലാണ് അറിഞ്ഞിരിക്കെ കേരള സർക്കാരിനെ കുറ്റപെടുത്താനുള്ള താൽപര കഷികളുടെ ശ്രമം അപഹാസ്യമാണന്ന് ഷിബു തിരുവനന്തപുരം പറഞ്ഞു. വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെടുമെന്നു മനസ്സിലാക്കിയ പ്രതിപക്ഷം സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള കുപ്രചരണം എന്ന് ജിദ്ധ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം പറഞ്ഞു.
മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡണ്ട് കിസ്മത്ത് മമ്പാട്, ശ്രീകുമാർ മാവേലിക്കര ജനറൽസെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.