മെൽബൺ: നവോദയ ആസ്‌ത്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻ കേരള വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയും മുൻ എംപിയുമായ എം.എ.ബേബി മെൽബണിൽ,

നവോദയ ആസ്‌ത്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻ കേരള വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രിയും മുൻ എംപിയുമായ ശ്രീ.എ.എ ബേബി ജൂൺ 3ന് ഞായറാഴ്ച മെൽബണിൽ എത്തുന്നു.

മുൻ നിശ്ചയിച്ച പ്രകാരം മെയ് 20-ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു മായി ബന്ധപ്പെട്ട പരിപാടികളാൽ മാറ്റി വയ്ക്കുകയായിരുന്നു.

വൈകുന്നേരം 4 മണിക്ക് ക്ലെയ്ടൺ ഹാളിൽ ( 264 Clayton Road.Clayton 3168 )നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കൈരളി ടി.വി.യുടെ ആഭിമുഖ്യത്തിൽ ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം എന്ന പരിപാടിയും ഉണ്ടായിരിക്കുന്നതാണ്.പ്രസ്തുത പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യം ആയിരിക്കുമെന്നും സംഘാടകർ അറിയിച്ചു .