- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തോക്കുകൾക്കായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക് ഓർഡർ നൽകി നാവികസേന; ഓർഡർ നൽകിയത് ഇസ്രയേലി മാസ്ദാ 9 എം.എം പിസ്റ്റലുകൾക്ക്
ന്യൂഡൽഹി: തോക്കുകൾക്കായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക് ഓർഡർ നൽകി നാവികസേന. പി.എൽ.ആർ സിസ്റ്റംസ് എന്ന കമ്പനിക്കായി ഇസ്രയേലി മാസ്ദാ 9 എം.എം പിസ്റ്റലുകൾ നൽകുന്നതിനുള്ള ഓർഡർ നാവികസേന നൽകിയത്. നാവികസേനയുടെ ഉന്നത കമാൻഡർ സംഘമായ മാർകോസിന് വേണ്ടിയാണ് ഓർഡർ.
ഇതാദ്യമായാണ് പ്രതിരോധ മേഖലയിൽ നിന്നും ആയുധം വാങ്ങുന്നതിനായി ഇന്ത്യൻ സ്വകാര്യ കമ്പനിക്ക് ഓർഡർ നൽകുന്നത്. 500ഓളം പിസ്റ്റലുകളാണ് പി.എൽ.ആർ സിസ്റ്റം നാവികസേനക്ക് കൈമാറുക.
പി.എൽ.ആർ സിസ്റ്റം എന്ന കമ്പനിക്ക് ഇസ്രയേൽ വെപ്പൺ ഇൻഡസ്ട്രീസുമായും ബന്ധമുണ്ട്. ഗ്വാളിയോറിലായിരിക്കും നിർമ്മാണശാല. അടുത്ത വർഷമായിരിക്കും തോക്കുകളുടെ ഡെലിവറി നടത്തുക.
മറുനാടന് മലയാളി ബ്യൂറോ
Next Story