വാഷിങ്ടൺ: യു.എസ് നാവികസേനയിലെ വൈമാനികർക്കു മുന്നിൽ കാണപ്പെട്ട പറക്കും തളികയുടെ (അൺ ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്ട്) വീഡിയോ പുറത്ത്. ടു ദ സ്റ്റാർസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് (ടി ടി എസ് എ)യാണ് വീഡിയോ പുറത്തുവിട്ടത്.

2015ൽ വൈമാനികർക്കു മുന്നിൽ യു എഫ് ഒ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ആണിതെന്ന് നേവിടൈംസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തിൽ പെട്ടതാണ് വീഡിയോ.

വെള്ളിയാഴ്ചയാണ് വീഡിയോ ടി ടി എസ് എ പുറത്തുവിട്ടിരിക്കുന്നത്. യു എസ് വൈമാനികർക്കു മുന്നിൽ യു എഫ് ഒകൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകൾ കുറച്ചു മാസങ്ങൾക്കു മുമ്പ് മുമ്പ് ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ടി ടി എസ് എയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ടി ടി എസ് എ പുറത്തുവിട്ട വീഡിയോയെ കുറിച്ച് പ്രതികരിക്കാൻ യു എസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.