തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് ഓരോ ദിവസവും പോസ്റ്റർ ഒട്ടിക്കാൻ ഒരാളെയെങ്കിലും കിട്ടാറുണ്ട്. കഴിഞ്ഞ ദിവസം ഇതിനുള്ള യോഗം ലഭിച്ചത് നവ്യാ നായർക്കായിരുന്നു. ഏഷ്യാനെറ്റ് ഫിലിം അവാർഡിലെ താരത്തിന്റെ മേക്കപ്പിന്റെ പേരിലായിരുന്നു ട്രോളുകളുടെ പെരുമഴ തന്നെ ഉണ്ടായത്. നവ്യാ നായരുടെ മുഖത്തെ കൂടിയ അളവിലുള്ള മേക്കപ്പിനെ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ സലിംകുമാറിന്റെ കഥാപാത്രവുമായി താരതമ്യം ചെയ്തും ഏഷ്യൻ പെയിന്റ്‌സ് സ്‌പോൺസർ ആയിരുന്നതിനാലാണ് എന്ന രീതിയിലുമൊക്കെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു.

ഏഷ്യനെറ്റ് അവാർഡിൽ റിമി ടോമിയെയും വിക്രമിനെയും നിവിൻ പോളിയെയുമൊക്കെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുകളുണ്ടെങ്കിലും മുന്നിൽ 'നവ്യയുടെ മേക്കപ്പ്' തന്നെയായിരുന്നനു. മൈക്കിൾ സ്‌റ്റൈൽ പ്ലാസ്റ്റിക് സർജ്ജറിയാണെങ്കിലും നിറത്തിന്റെ കാര്യത്തിൽ ജാക്‌സണെ വെല്ലാൻ ആളില്ല. എന്നാൽ നവ്യ മേക്കപ്പിട്ട് മൈക്കൾ ജാക്‌സണെയും തോൽപിച്ചുവെന്നാണ് പൊതുവിൽ ഉയർന്ന ആക്ഷേപം. ഇങ്ങനെ ആരെയും ചിരിപ്പിച്ചു കൊല്ലുന്ന വിധത്തിൽ ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായത്.

Dear friends , I got n number of personal messages reg Asianet film awards make up.. So I shud reply in common.. The...

Posted by Navya Nair. on Saturday, February 20, 2016

എന്തായാലും ട്രോളുകളുടെ പേരിൽ പരിഭവവും പരാതിയുമൊന്നു നവ്യയ്ക്കില്ല. ആരോടും ദേഷ്യവുമില്ല. എല്ലാം പോസിറ്റീവായി എടുത്താണ് താരം മറുപടി നൽകിയത്. ഫേസ്‌ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്. ഏഷ്യാനെറ്റ് അവാർഡ്‌സിലെ മേക്കപ്പിനെ ചൊല്ലി നിരവധി പേഴ്‌സണൽ മെസേജുകൾ കിട്ടി. മേക്കപ്പ് കൂടുതലായിരുന്നു. തന്നെ ഇഷ്ടപ്പെടുന്നവരെ ഇത് വിഷമത്തിലാക്കിയെന്ന് മനസ്സിലാക്കുന്നു. തെറ്റ് തെറ്റ് തന്നെയാണെന്നും അടുത്ത തവണ ശരിയാക്കാം എന്നേ പറയാനാകൂ എന്നും നവ്യ. മേക്ക് അപ്പ് ആർട്ടിസ്റ്റിനെ ആരും കുറ്റപ്പെടുത്തരുതെന്നും നവ്യ പറഞ്ഞു. അങ്കമാലിയിൽ ഈ മാസം ഏഴിന് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവരികയാണ്.