- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് ഉറക്കത്തിൽ വിളിച്ചാലും എത്ര തിരിക്കുണ്ടെങ്കിലും വിജയനങ്കിൾ എന്റെ വീട്ടിൽ വരും; ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഗർഭിണിയുടെ ആവശ്യങ്ങൾ അറിയാൻ എത്തിയിട്ടുണ്ട്; ജന്മദിന രഹസ്യം എനിക്കറിയാമായിരുന്നു; പിണറായി വിജയനുമായുള്ള അടുപ്പം അയവിറക്കി നടി നവ്യാ നായർ
തിരുവനന്തപുരം: ഇന്നലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. മധുരവുമായാണ് പിണറായി എത്തിയത്. മാദ്ധ്യമ പ്രവർത്തകർക്കെല്ലാം മധുരം നൽകി. ഒപ്പം ഇത് ഏതു വകയാണെന്നു നിങ്ങൾക്കു പറയാമോ എന്നു പിണറായി ചോദിച്ചെങ്കിലും ജന്മദിനമാണെന്നു പറയാൻ ആർക്കും സാധിച്ചില്ല. കാരണം പിണറായി വിജയന്റെ ഔദ്യോഗിക ജന്മദിനം മാർച്ച് 21 ആണ്. തന്റെ യഥാർഥ ജന്മദിനം മെയ് 24 ആണെന്നു പിണറായി പറഞ്ഞു. 1945 മെയ് 24 നാണു ജനിച്ചത്. എന്നാൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് 1944 മാർച്ച് 21 ആണ്. അത് തിരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. അങ്ങനെ ആ രഹസ്യം പുറം ലോകത്ത് എത്തി. പണ്ടൊക്കെ മക്കളെ സ്‌കൂളിൽ ചേർക്കുമ്പോൾ അദ്ധ്യാപകരാണ് ജനനതീയതി കുറിക്കുക. മിക്കവരുടെയും ജന്മദിനം മാർച്ചിലായിരിക്കും. അങ്ങിനെയാണ് എന്റെ ജന്മദിനം മാർച്ച് 21 ആയത്. അത്ര തുറന്നു പറയാൻ കൊള്ളാത്ത ജന്മനക്ഷത്രമാണോ എന്ന് ചോദിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും മറുപടി ഒരു ചിരിയിൽ ഒതുക്കും. എന്നാൽ ഇന്നലെ ആദ്യമായിട്ടാണ് പിണറായി വിജയന് പിറന്നാൾ തു
തിരുവനന്തപുരം: ഇന്നലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം. മധുരവുമായാണ് പിണറായി എത്തിയത്. മാദ്ധ്യമ പ്രവർത്തകർക്കെല്ലാം മധുരം നൽകി. ഒപ്പം ഇത് ഏതു വകയാണെന്നു നിങ്ങൾക്കു പറയാമോ എന്നു പിണറായി ചോദിച്ചെങ്കിലും ജന്മദിനമാണെന്നു പറയാൻ ആർക്കും സാധിച്ചില്ല. കാരണം പിണറായി വിജയന്റെ ഔദ്യോഗിക ജന്മദിനം മാർച്ച് 21 ആണ്. തന്റെ യഥാർഥ ജന്മദിനം മെയ് 24 ആണെന്നു പിണറായി പറഞ്ഞു. 1945 മെയ് 24 നാണു ജനിച്ചത്. എന്നാൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത് 1944 മാർച്ച് 21 ആണ്. അത് തിരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. അങ്ങനെ ആ രഹസ്യം പുറം ലോകത്ത് എത്തി.
പണ്ടൊക്കെ മക്കളെ സ്‌കൂളിൽ ചേർക്കുമ്പോൾ അദ്ധ്യാപകരാണ് ജനനതീയതി കുറിക്കുക. മിക്കവരുടെയും ജന്മദിനം മാർച്ചിലായിരിക്കും. അങ്ങിനെയാണ് എന്റെ ജന്മദിനം മാർച്ച് 21 ആയത്. അത്ര തുറന്നു പറയാൻ കൊള്ളാത്ത ജന്മനക്ഷത്രമാണോ എന്ന് ചോദിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ചാലും മറുപടി ഒരു ചിരിയിൽ ഒതുക്കും. എന്നാൽ ഇന്നലെ ആദ്യമായിട്ടാണ് പിണറായി വിജയന് പിറന്നാൾ തുറന്നുപറഞ്ഞ് ആഘോഷിച്ചത്. ഇതനുസരിച്ച് ഇടവമാസത്തിലെ മൂലം നക്ഷത്രത്തിലാണ് പിണറായിയുടെ പിറന്നാൾ. കൂടെ നിൽക്കുന്ന സഖാക്കൾക്ക് പോലും ഈ രഹസ്യം അറിയില്ല. എന്നാൽ ഒരാൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു.
പിണറായിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി. മനോരമയാണ് ഇത് വെളിപ്പെടുത്തുന്നത്. മനോരമയുടെ വാർത്ത ഇങ്ങനെ- രാഷ്ട്രീയത്തിലുള്ള കക്ഷിയൊന്നുമല്ല ഈ കക്ഷി. ആളു സഖാവുമല്ല. ഒരു സിനിമതാരമാണ്. എത്ര തലപുകച്ചാലും ആളെ പെട്ടന്നു പിടി കിട്ടില്ല. സംഗതി രഹസ്യമാണ്. ഈ രഹസ്യം അറിയാവുന്ന ഏക വ്യക്തി താരസുന്ദരി നവ്യാനായരാണ്. പിണറായിയുടെ പിറന്നാൾ രഹസ്യം ചോർത്തിയെടുത്ത കഥ നവ്യ തന്നെ പറയുന്നു. നവ്യയ്ക്ക് സഖാവ് പിണറായി വിജയൻ വിജയനങ്കിളാണ്, സഹധർമ്മിണി കമല കമലആന്റിയും.
''വിജയനങ്കിളും കുടുംബവുമായി എനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തിൽ വിളിച്ചാലും എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാൽ അങ്കിൾ വരും. ഞാൻ മകനെ ഗർഭിണിയായിരുന്നപ്പോൾ ഗർഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് വീട്ടിലേക്ക് മുൻകൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ട്. അദ്ദേഹത്തെ എനിക്ക് ഇഷ്ടം ഒരു പാർട്ടിയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലല്ല, ഒരു വ്യക്തി എന്ന നിലയിലാണ്. നമുക്ക് ചില അദ്ധ്യാപകരോടൊക്കെ തോന്നുന്ന ബഹുമാനമില്ലേ അതുപോലെയുള്ള സ്‌നേഹമാണ് എനിക്ക് അങ്കിളിനോട്. എന്റെ അച്ഛനോടുള്ള അത്ര സ്‌നേഹം തോന്നിയിട്ടുണ്ട്. ഈ അടുപ്പമറിയാവുന്ന ഒരു പത്രപ്രവർത്തക സുഹൃത്ത് രഹസ്യമായി അങ്കിളിനോട് പിറന്നാൾ രഹസ്യം ചോദിക്കാൻ പറഞ്ഞു ചോദിക്കുകയും ചെയ്തു''
ചോദിച്ചപ്പോൾ ക്ഷുഭിതനായില്ലേ എന്ന് ചോദിച്ചപ്പോൾ നവ്യയുടെ മറുപടി ഇതായിരുന്നു. '' ആളുകൾ പറയുന്ന പോലെയുള്ള കാർക്കശ്യ സ്വഭാവമൊന്നും എന്റെയടുത്ത് കാണിച്ചിട്ടേയില്ല. എനിക്കറിയാവുന്ന വിജയൻ അങ്കിൾ ഒരു പാവം മനുഷ്യനാണ്. സ്‌നേഹമുള്ള ആളാണ്.'' എന്നാൽ പിന്നെ പിണറായി പറഞ്ഞ പിറന്നാൾ ദിനം എന്നാണെന്ന് ഒന്നു പറഞ്ഞൂ കൂടെ എന്ന് ചോദിച്ചാൽ നവ്യ നന്ദനത്തിലെ ബാലാമണിയാകും. ആരോടും പറയരുതെന്ന് പറഞ്ഞിട്ടാണ് അങ്കിൾ രഹസ്യം പറഞ്ഞത്. അത് എനിക്കേ അറിയൂ. ഞാനേ കേട്ടൊള്ളൂ. പക്ഷെ ഇന്ന് പിണറായി വിജയൻ തന്നെ ആ സമയമായപ്പോൾ നവ്യയ്ക്ക് മാത്രം അറിയാമായിരുന്ന പിറന്നാൾ പരസ്യമാക്കിയെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.