- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കലും കഠിനമാക്കാത്ത ഒരു ഹൃദയവും തളരാത്ത മനോഭാവവും വേദനിപ്പിക്കാത്ത ഒരു സ്‍പർശവും; മനോഹര ഫോട്ടോകളുമായി നവ്യ നായർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും അഭിനയിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധയാകർഷിച്ചു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. പിന്നീട് 2005 ലും കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും പുരസ്കാരം ലഭിച്ചു. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചർച്ചയാകുന്നത്. നവ്യാ നായർ തന്നെയാണ് ഫോട്ടോകൾ ഷെയർ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പുഞ്ചിരിച്ചുകൊണ്ടു നിൽക്കുകയാണ് നവ്യാ നായർ. ഒരിക്കലും കഠിനമാക്കാത്ത ഒരു ഹൃദയവും ഒരിക്കലും തളരാത്ത മനോഭാവവും ഒരിക്കലും വേദനിപ്പിക്കാത്ത ഒരു സ്‍പർശവും ഉണ്ടായിരിക്കുക എന്നാണ് താരം കുറിച്ചിരിക്കുന്നത്. നവ്യാ നായർ മനോഹരിയായിരിക്കുന്നുവെന്നാണ് കമന്റുകൾ. നവ്യാ നായർ മറുപടികളൊന്നും പറഞ്ഞിട്ടില്ല. നവ്യാ നായർ ഇതിനു മുമ്പും തന്റെ ഫോട്ടോകൾ ഷെയർ ചെയ്‍തിട്ടുണ്ട്. എന്തായാലും നവ്യാ നായരുടെ പുതിയ ഫോട്ടോകളും ചർച്ചയായിരിക്കുകയാണ്.
നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായർ. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്.സുരേഷ് ബാബുവും നിർമ്മാണം ബെൻസി നാസറുമാണ്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്.
മറുനാടന് ഡെസ്ക്