ലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് നവ്യാ നായർ. നന്ദനം എന്ന സിനിമകൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറാനും നവ്യയ്ക്ക് കഴിഞ്ഞു. ഒരുപിടി നല്ല ചിത്രങ്ങളുമായി കത്തി നിൽക്കുമ്പോഴാണ് വിവാഹം കഴിച്ച് നവ്യാ നായർ ഭർത്താവു മൊത്ത് മുംബൈയിലേക്ക് താമസം മാറ്റുന്നതും സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതും. പിന്നീട് കുട്ടിയൊക്കെയായ ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ടെലിവിഷൻ പരിപാടികളിൽ സജീവമാകുകയും ചെയ്തു.

ഈയിടെ നവ്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ അപ്പൂപ്പനുമൊത്തുള്ള വീഡിയോ ആണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.

നവ്യക്കൊപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാൻ തുടങ്ങുന്ന അപ്പൂപ്പൻ അമ്മൂമ്മയെ കൂടി വിളിക്കേണ്ടെ എന്ന് ചോദിക്കുന്നു. എന്നാൽ അമ്മൂമ്മ വേണ്ട അപ്പൂപ്പൻ മാത്രം മതി ഞാൻ സുന്ദരന്മാരുടെ കൂടെ മാത്രമേ ഫോട്ടോ എടുക്കുള്ളു എന്ന് നവ്യ പറയുന്നത് കേട്ട് പൊട്ടിച്ചിരിക്കുന്ന അപ്പൂപ്പനെയും വിഡിയോയിൽ കാണാം.