- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവാസുദ്ദീൻ സിദ്ദിഖിക്ക് തളത്തിൽ ദിനേശന്റെ അസുഖമാണോ? ഭാര്യയുടെ ഫോൺ കോൾ ചോർത്താൻ ഡിറ്റക്ടീവിനെ ഏൽപ്പിച്ച ബോളിവുഡ് നടനെതിരെ കേസ്
മുംബൈ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് തളത്തിൽ ദിനേശന്റെ അസുഖമാണോ? ഈ ചോദ്യമാണിപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്. ഭാര്യയുടെ ഫോൺകോൾ ചോർത്താൻ ശ്രമിച്ചതാണ് നടനെ വിവാദത്തിലാക്കിയത്. ഫോൺ കോൾ ചോർത്തിയത് നിയമവിരുദ്ധമായാണെന്നാണ് ആരോപണം. സംഭവത്തിൽ നവാസുദ്ദിൻ സിദ്ദിഖിക്കെതിരെ കേസ്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് തയ്യാറാകാതിരുന്നതിനെ തുടർന്ന് നവാസുദ്ദിൻ സിദ്ദിഖിക്ക് മുംബൈ പൊലീസ് സമൻസ് അയച്ചതായി ഇന്ത്യ ടി വി റിപ്പോർട്ട് ചെയ്യുന്നു. ഭാര്യയുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ സ്വകാര്യ ഡിറ്റക്ടീവിനെ നവാസുദ്ദിൻ സിദ്ദിഖി ഏൽപ്പിച്ചുവെന്നാണ് പരാതി. മറ്റ് ചില ബോളിവുഡ് നടന്മാരും ഇങ്ങനെ സ്വകാര്യ കോളുകൾ ചോർത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചതായി ഇന്ത്യ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
മുംബൈ: ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് തളത്തിൽ ദിനേശന്റെ അസുഖമാണോ? ഈ ചോദ്യമാണിപ്പോൾ പാപ്പരാസികൾ ചോദിക്കുന്നത്. ഭാര്യയുടെ ഫോൺകോൾ ചോർത്താൻ ശ്രമിച്ചതാണ് നടനെ വിവാദത്തിലാക്കിയത്. ഫോൺ കോൾ ചോർത്തിയത് നിയമവിരുദ്ധമായാണെന്നാണ് ആരോപണം. സംഭവത്തിൽ നവാസുദ്ദിൻ സിദ്ദിഖിക്കെതിരെ കേസ്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് തയ്യാറാകാതിരുന്നതിനെ തുടർന്ന് നവാസുദ്ദിൻ സിദ്ദിഖിക്ക് മുംബൈ പൊലീസ് സമൻസ് അയച്ചതായി ഇന്ത്യ ടി വി റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യയുടെ ഫോൺ കോളുകൾ റെക്കോർഡ് ചെയ്യാൻ സ്വകാര്യ ഡിറ്റക്ടീവിനെ നവാസുദ്ദിൻ സിദ്ദിഖി ഏൽപ്പിച്ചുവെന്നാണ് പരാതി. മറ്റ് ചില ബോളിവുഡ് നടന്മാരും ഇങ്ങനെ സ്വകാര്യ കോളുകൾ ചോർത്തുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതികരിച്ചതായി ഇന്ത്യ ടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
Next Story