- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവാസുദ്ദീൻ സിദ്ദിഖിയുടെ പുതിയ ചിത്രത്തിൽ കട്ടോട് കട്ട് പറഞ്ഞ് സെൻസർ ബോർഡ്; നഗ്നതാ പ്രദർശനം അതിരുവിട്ടെന്ന് ആരോപിച്ച് ചിത്രാംഗദ സിങ് ഇട്ടിട്ടു പോയ 'ബാബുമോശൈ ബന്തൂക്‌ബസി'ൽ നിർദ്ദേശച്ചത് 48 തിരുത്തലുകൾ
നവാസുദ്ദീൻ സിദ്ദിഖിയുടെ പുതിയ ചിത്രത്തിൽ കട്ടോട് കട്ട് പറഞ്ഞ് സെൻസസ് ബോർഡ്. നവാസുദ്ദീൻ സിദ്ദിഖിയുടെ പരാമർശം കൊണ്ടും നഗ്നതാ പ്രദർശനം അതിരുവിട്ടെന്ന് ആരോപിച്ച് ചിത്രാംഗദ സിങ് ഇട്ടിട്ടു പോവുകയും ചെയ്ത 'ബാബുമോശൈ ബന്തൂക്‌ബസി'നാണ് തിരുത്തലുകൾ പറഞ്ഞ് സെൻസർ ബോർഡ് മടുത്തത്. സിനിമയിലുടനീളം 48 തിരുത്തലുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്. കുഷാൻ നന്ദി സംവിധാനം ചെയ്യുന്ന 'ബാബുമോശൈ ബന്തൂക്‌ബസി'ന് എന്തിനാണ് ഇത്രയും അധികം എഡിറ്റുകൾ ആവശ്യപ്പെട്ടതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് തമാശ. 'ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്' എന്നാണ് നിഹലാനി പറഞ്ഞത്. എണ്ണമറ്റ വിവാദങ്ങളെത്തുടർന്ന് നിഹലാനി ബോർഡ് ചെയർമാൻസ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാർത്തകൾക്കിടെയാണ് നവാസുദ്ദീൻ ചിത്രവുമായി ബന്ധപ്പെട്ട വാർത്ത വരുന്നത്. ചിത്രീകരണം ആരംഭിച്ചതുമുതൽ പലതരത്തിൽ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 'ബാബുമോശൈ ബന്തൂക്‌ബസ്'. നഗ്‌നതാപ്രദർശനം ആവശ്യത്തിലധികം ഉണ്ടെന്നും അത്തരം രംഗങ്ങൾ തനിക്ക് കഴിയില്ലെന്നും
നവാസുദ്ദീൻ സിദ്ദിഖിയുടെ പുതിയ ചിത്രത്തിൽ കട്ടോട് കട്ട് പറഞ്ഞ് സെൻസസ് ബോർഡ്. നവാസുദ്ദീൻ സിദ്ദിഖിയുടെ പരാമർശം കൊണ്ടും നഗ്നതാ പ്രദർശനം അതിരുവിട്ടെന്ന് ആരോപിച്ച് ചിത്രാംഗദ സിങ് ഇട്ടിട്ടു പോവുകയും ചെയ്ത 'ബാബുമോശൈ ബന്തൂക്‌ബസി'നാണ് തിരുത്തലുകൾ പറഞ്ഞ് സെൻസർ ബോർഡ് മടുത്തത്. സിനിമയിലുടനീളം 48 തിരുത്തലുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചത്.
കുഷാൻ നന്ദി സംവിധാനം ചെയ്യുന്ന 'ബാബുമോശൈ ബന്തൂക്‌ബസി'ന് എന്തിനാണ് ഇത്രയും അധികം എഡിറ്റുകൾ ആവശ്യപ്പെട്ടതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് തമാശ. 'ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്' എന്നാണ് നിഹലാനി പറഞ്ഞത്. എണ്ണമറ്റ വിവാദങ്ങളെത്തുടർന്ന് നിഹലാനി ബോർഡ് ചെയർമാൻസ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാർത്തകൾക്കിടെയാണ് നവാസുദ്ദീൻ ചിത്രവുമായി ബന്ധപ്പെട്ട വാർത്ത വരുന്നത്.
ചിത്രീകരണം ആരംഭിച്ചതുമുതൽ പലതരത്തിൽ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 'ബാബുമോശൈ ബന്തൂക്‌ബസ്'. നഗ്‌നതാപ്രദർശനം ആവശ്യത്തിലധികം ഉണ്ടെന്നും അത്തരം രംഗങ്ങൾ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി ചിത്രാംഗദ സിങ് ചിത്രത്തിന്റെ സെറ്റിൽനിന്നും ഇറങ്ങിപ്പോയിരുന്നു. ബംഗാളി നടി ബിദിത ബാഗാണ് ചിത്രാംഗദയുടെ റോളിലേക്ക് പിന്നീട് എത്തിയത്. നവാസുദ്ദീൻ സിദ്ദിഖിയുടെ നായികയായി ഒരു വെളുത്ത് സുന്ദരിയായ നായികയെ കിട്ടുക ബുദ്ധിമുട്ടാണെന്ന കാസ്റ്റിങ് ഡയറക്ടർ സഞ്ജയ് ചൗഹാന്റെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിന് നവാസുദ്ദീൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായി. ഇരുണ്ടനിറക്കാരനും സുന്ദരനല്ലാത്തതിനാലുമാണ് തനിക്ക് സുന്ദരിയായ ഒരു നായികയെ കിട്ടാത്തതെന്ന് മനസിലാക്കി തന്നതിന് നന്ദിയുണ്ടെന്നും പക്ഷേ താൻ ലുക്കിലല്ല ശ്രദ്ധ കൊടുക്കുന്നതെന്നുമായിരുന്നു നവാസിന്റെ ട്വീറ്റ്.
ഈ മാസം 25നാണ് ചിത്രത്തിന്റെ റിലീസ് അണിയറക്കാർ നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ സിബിഎഫ്സി ഇടങ്കേലിട്ടതോടെ അത് സാധ്യമാണോയെന്ന് കണ്ടറിയണം.