- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണമണിയും; പിന്നണിയിൽ ഉള്ളതുകൊല്ലം ശൂരനാടുകാരനായ സിബു നായരും; വെള്ളച്ചാട്ടത്തിന് ഇന്ത്യൻ ദേശീയ പതാകയുടെ നിറം വരിക 15-ന് ന്യൂയോർക്ക് സമയം രാത്രി 10 മണി മുതൽ 15 മിനിറ്റ് നേരം
കൊല്ലം: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണമണിയും. ബഫലോ സർവകലാശാലയിലെ അഡ്‌മിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായർ മുൻകൈയെടുത്താണ് നയാഗ്രയെ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലേക്ക് എത്തിക്കുന്നത്. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാണ് ഇത്. ഓഗസ്റ്റ് 15-ന് ന്യൂയോർക്ക് സമയം രാത്രി 10 മണി മുതൽ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷൻ ടവറിലെ ലൈറ്റുകളിൽനിന്നാണ് പ്രകാശം പകരുന്നത്. ഇന്ത്യൻ സമയം ഓഗസ്റ്റ് 16-ന് രാവിലെ ഏഴരമുതലായിരിക്കും ഇത്. ആഗോളതലത്തിലെ വിശിഷ്ടാവസരങ്ങളിൽ നയാഗ്ര പാർക്ക് കമ്മിഷൻ വെള്ളച്ചാട്ടത്തിന് നിറംപകരാറുണ്ട്. പാർക്കിന്റെ ധനസമാഹരണത്തിനായും ഇങ്ങനെ ചെയ്യാറുണ്ട്. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം. സ്വാതന്ത്ര്യത്തിന്റെ സപ്തതി അവിസ്മരണീയമാക്കണമെന്ന് നയാഗ്ര പാർക്ക് കമ്മിഷനോട് അഭ്യർത്ഥിച്ചപ്പോൾ മറുപടി ആവേശകര
കൊല്ലം: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം സ്വാതന്ത്ര്യദിനത്തിൽ ത്രിവർണമണിയും. ബഫലോ സർവകലാശാലയിലെ അഡ്‌മിസ്ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായർ മുൻകൈയെടുത്താണ് നയാഗ്രയെ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലേക്ക് എത്തിക്കുന്നത്. പടിഞ്ഞാറൻ ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാണ് ഇത്.
ഓഗസ്റ്റ് 15-ന് ന്യൂയോർക്ക് സമയം രാത്രി 10 മണി മുതൽ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപം ക്രമീകരിച്ചിട്ടുള്ള ഇല്യുമിനേഷൻ ടവറിലെ ലൈറ്റുകളിൽനിന്നാണ് പ്രകാശം പകരുന്നത്. ഇന്ത്യൻ സമയം ഓഗസ്റ്റ് 16-ന് രാവിലെ ഏഴരമുതലായിരിക്കും ഇത്. ആഗോളതലത്തിലെ വിശിഷ്ടാവസരങ്ങളിൽ നയാഗ്ര പാർക്ക് കമ്മിഷൻ വെള്ളച്ചാട്ടത്തിന് നിറംപകരാറുണ്ട്. പാർക്കിന്റെ ധനസമാഹരണത്തിനായും ഇങ്ങനെ ചെയ്യാറുണ്ട്.
അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം. സ്വാതന്ത്ര്യത്തിന്റെ സപ്തതി അവിസ്മരണീയമാക്കണമെന്ന് നയാഗ്ര പാർക്ക് കമ്മിഷനോട് അഭ്യർത്ഥിച്ചപ്പോൾ മറുപടി ആവേശകരമായിരുന്നെന്ന് സിബു പറഞ്ഞു. എണ്ണൂറ് കുടുംബങ്ങളുള്ള ബഫലോ ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടിൽ ശിവശങ്കരപ്പിള്ളയുടെ മകനായ സിബു കുടുംബസമേതം 13 വർഷമായി ന്യൂയോർക്കിലാണ്. ഭാര്യയും രണ്ടുമക്കളുമുണ്ട്.
ഓഗസ്റ്റ് 15 പ്രവൃത്തിദിനമായതിനാൽ ഈ പ്രദേശത്തുള്ള ഇന്ത്യക്കാർക്കായി ശനിയാഴ്ച വൈകീട്ട്് സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കും. 12-ന് വൈകീട്ട് അമേരിക്ക-കാനഡ അതിർത്തിയിലെ സമാധാനപാലത്തിലും ത്രിവർണമണിയിക്കും. 2014-ൽ രാജ്മായ് എന്ന ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയ്ക്ക് ത്രിവർണശോഭ നൽകിയിരുന്നു.