- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻസ് വീണ്ടും ചിമ്പുവിന്റേതാകുമോ? പിറന്നാൾ ആഘോഷത്തിനു നയൻതാര എത്തിയത് ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ച്
ചെന്നൈ: നയൻതാര എന്ന മലയാളി സുന്ദരി വീണ്ടും ചിമ്പുവിന്റേതാകുമോ. ചിമ്പുവുമായി നയൻതാര വീണ്ടും അടുപ്പത്തിലാകാനുള്ള സാധ്യതയുണ്ടെന്നാണ് കോളിവുഡ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്. ചിമ്പുവിന്റെ 31-ാം പിറന്നാൾ ആഘോഷത്തിൽ നയൻസ് പങ്കെടുത്തതാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നത്. പിറന്നാൾ ആഘോഷിക്കാൻ കോളിവുഡിലെ യുവതാരങ്ങളെല്ലാം ഉണ്ടായിരുന്നു. എ
ചെന്നൈ: നയൻതാര എന്ന മലയാളി സുന്ദരി വീണ്ടും ചിമ്പുവിന്റേതാകുമോ. ചിമ്പുവുമായി നയൻതാര വീണ്ടും അടുപ്പത്തിലാകാനുള്ള സാധ്യതയുണ്ടെന്നാണ് കോളിവുഡ് മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.
ചിമ്പുവിന്റെ 31-ാം പിറന്നാൾ ആഘോഷത്തിൽ നയൻസ് പങ്കെടുത്തതാണ് പുതിയ ചർച്ചകൾക്കു വഴിതുറന്നത്. പിറന്നാൾ ആഘോഷിക്കാൻ കോളിവുഡിലെ യുവതാരങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിത അതിഥിയായാണ് നയൻതാര എത്തിയത്.
ചിമ്പുവിന്റെ സുഹൃത്തുക്കളെല്ലാം ഇതുകണ്ടു ഞെട്ടിയെന്നാണ് തമിഴ് സിനിമാലോകം പറയുന്നത്. മുമ്പ് ചിമ്പുവിന്റെ കാമുകിയായിരുന്നു നയൻസ്. ഇരുവരുടെയും പ്രണയവും വേർപിരിയലുമെല്ലാം ഗോസിപ്പ് കോളങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടതാണ്.
എന്നാൽ പിണക്കം പഴങ്കഥയെന്നു പ്രഖ്യാപിച്ചാണ് ചിമ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ നയൻതാര വന്നത്. തന്റെ തിരക്കുകളെല്ലാം മാറ്റിവച്ചാണ് ആഘോഷത്തിന് നയൻസ് എത്തിയത്.
ഇതു നമ്മ ആൾ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഇപ്പോൾ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതോടെ പഴയ ദേഷ്യം ഇപ്പോഴും ഇവർ കൊണ്ടുനടക്കുന്നുണ്ടോയെന്ന് ആരാധകർക്കുണ്ടായിരുന്ന സംശയം മാറുകയും ചെയ്തു. ബർത്ത്‌ഡേ ബോയിക്കൊപ്പം നല്ലൊരു ഫോട്ടോയ്ക്കും പോസുചെയ്തശേഷമാണ് നയൻ താര തിരികെ പോയത്.
സിദ്ദിഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭാസ്‌കർ ദ റാസ്‌കലിൽ ആണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. ഷൂട്ടിങ് തിരക്കുകൾ മാറ്റിവച്ച് ചിമ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ പോയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന അന്വേഷണത്തിലാണിപ്പോൾ ഗോസിപ്പുകാർ.
ഗായകൻ വിജയ് യേശുദാസ്, ധനുഷ്, വിക്രം, സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങിയവരും ചിമ്പുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തി.