- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായനാർ അക്കാഡമിക്ക് വേണ്ടി പിരിച്ചത് കോടികൾ; സിപിഎം. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിട്ടും പണി പൂർത്തിയാവാതെ അക്കാഡമി; ഒടുവിൽ പുറത്ത് പന്തലൊരുക്കി കണ്ണൂർ ജില്ലാ സമ്മേളനം നടത്താനൊരുങ്ങി നേതൃത്വം; സുരക്ഷാ പ്രശ്നം പൊലീസിന് തലവേദനയാകുമ്പോൾ സമ്മേളനം വൻ വിജയമാക്കാൻ സിപിഎം
കണ്ണൂർ:ഒരു വ്യാഴവട്ടത്തോളം നീണ്ട പണിക്കൊടുവിലും പണി പൂർത്തിയാവാതെ കിടക്കുന്ന നായനാർ അക്കാദമി സിപിഎം. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയാവും. അക്കാഡമിയിൽ 500 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, 750 പേർക്കുള്ള ഭക്ഷണ ഹാൾ, 1500 പേരെ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുണ്ടായിട്ടും സിപിഎം. കണ്ണൂർ ജില്ലാ സമ്മേളനം നടത്തുന്നത് അക്കാഡമിക്കു പുറത്ത് പന്തലൊരുക്കിയാണ്. സിപിഎം. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിട്ടും പണി പൂർത്തിയാവാതെ ആയ അക്കാഡമി സമ്മേളനത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഉദ്ഘാടനത്തിനു മുൻപേ നായനാർ അക്കാഡമിയിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കു നേരത്തേ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ വിധേയനായിരുന്നു.ഈ മാസം 27 മുതൽ 29 വരെ കണ്ണൂർ നായനാർ അക്കാഡമിയിൽ സിപിഎം. ജില്ലാ സമ്മേളനം നടത്താനായിരുന്നു നീക്കമെങ്കിലും അക്കാഡമിയുടെ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതിനാൽ അക്കാഡമി ഹാൾ ഒഴിവാക്കി പരിസരത്തു സമ്
കണ്ണൂർ:ഒരു വ്യാഴവട്ടത്തോളം നീണ്ട പണിക്കൊടുവിലും പണി പൂർത്തിയാവാതെ കിടക്കുന്ന നായനാർ അക്കാദമി സിപിഎം. കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയാവും. അക്കാഡമിയിൽ 500 പേർക്കിരിക്കാവുന്ന കോൺഫറൻസ് ഹാൾ, 750 പേർക്കുള്ള ഭക്ഷണ ഹാൾ, 1500 പേരെ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളുണ്ടായിട്ടും സിപിഎം. കണ്ണൂർ ജില്ലാ സമ്മേളനം നടത്തുന്നത് അക്കാഡമിക്കു പുറത്ത് പന്തലൊരുക്കിയാണ്. സിപിഎം. സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിട്ടും പണി പൂർത്തിയാവാതെ ആയ അക്കാഡമി സമ്മേളനത്തിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ഉദ്ഘാടനത്തിനു മുൻപേ നായനാർ അക്കാഡമിയിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിക്കു നേരത്തേ സിപിഎം. കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ വിധേയനായിരുന്നു.ഈ മാസം 27 മുതൽ 29 വരെ കണ്ണൂർ നായനാർ അക്കാഡമിയിൽ സിപിഎം. ജില്ലാ സമ്മേളനം നടത്താനായിരുന്നു നീക്കമെങ്കിലും അക്കാഡമിയുടെ ഉദ്ഘാടനം അനിശ്ചിതമായി നീളുന്നതിനാൽ അക്കാഡമി ഹാൾ ഒഴിവാക്കി പരിസരത്തു സമ്മേളനം നടത്താനാണു പുതിയ തീരുമാനം. അക്കാഡമിയുടെ പണി പൂർത്തിയാകാത്തതാണ് ഇതിനു കാരണമെന്നാണു വിശദീകരണം.
എന്നാൽ, സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയാണ് അക്കാഡമി ഹാൾ അനുവദിക്കാത്തതിനു പിന്നിലെന്നാണു സൂചന. അക്കാഡമിക്ക് വേണ്ടി ഒറ്റ ദിവസം കൊണ്ട് 20 കോടി രൂപ അണികളിൽനിന്നു പിരിച്ചെടുത്ത പാർട്ടിക്ക് ജില്ലാ സമ്മേളനത്തിനു മുൻപ് പണി പൂർത്തിയാക്കാൻ സാധിക്കില്ലെന്ന വാദം അവിശ്വസനീയമാണ്. നായനാർ അക്കാഡമിയിൽ സമ്മേളനം നടത്താൻ തീരുമാനിച്ച സിപിഎം. ജില്ലാ നേതൃത്വം പാർട്ടിയുടെ കണ്ണർ കരുത്തും സംഘടനാശേഷിയും വെളിപ്പെടുത്താനാണാഗ്രഹിച്ചത്.
സമ്മേളനം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സിപിഎം നടത്തുന്നത്. വ്യക്തികേന്ദ്രീകൃത പ്രചാരണമെന്ന ആരോപണങ്ങളിൽ തളരാരെ ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ സെക്രട്ടറി പി. ജയരാജൻ.അതേ സമയം സമ്മേളന വേദിയാകുന്നതോടെ പ്രദേശത്തിന്റെ സുരക്ഷാ പ്രശ്നം മുന്നിൽ കണ്ടുള്ള ഇത്തരം നിർദ്ദേശങ്ങളുടെ ലംഘനമുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.
സമയം നായനാർ അക്കാഡമി പരിസരത്തെ അതീവസുരക്ഷാ മേഖലയായ കൺടോൺമെന്റ് ഏരിയയിൽ രാഷ്ട്രീയ പാർട്ടിയുടെ സമ്മേളനം നടക്കുന്നത് സംബന്ധിച്ചു ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതുവരെ ഒരു രാഷ്ര്ടീയ പാർട്ടിയുടെ സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ വേദിയാകാത്ത സ്ഥലമാണിത്. ഇവിടെ പാർട്ടി സമ്മേളനം നടക്കുന്നതോടെ എത്തിയേക്കാവുന്ന അനുഭാവികളെ എങ്ങനെ നിയന്ത്രിക്കണമെന്ന ആശങ്ക ഇപ്പോൾ തന്നെ കൺടോൺമെന്റ് അധികൃതർക്കുണ്ട്.