- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകി നയൻസും വിഘ്നേഷും; അമേരിക്കൻ ട്രിപ്പിന്റെ റൊമാന്റിക് ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ
നയൻ താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തമിഴ് ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ ഇരുവരും ഇതേ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ അടിക്കടി ഒന്നിച്ച് യാത്ര ചെയ്തും അതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും ഇരുവരും തങ്ങളുടെ പ്രണയ രഹസ്യം പറയാതെ പറയാറുമുണ്ട്. എന്നാൽ ഇരുവരും ഒന്നിച്ച് നടത്തിയ അമേരിക്കൻ ട്രിപ്പിന്റെ റൊമാന്റിക് ഫോട്ടോയാണ് വിഘ്‌നേഷ് തന്റെ ട്വിറ്റർ പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുല്‌ള വിവാഹം ഉടൻ കാണുമെന്നാണ് ആരാധകരും തമിഴ് സിനിമാ ലോകവും അടക്കം പറയുന്നത്. നയൻതാരയുടെ വിവാഹത്തെക്കുറിച്ച് ഇനി ചർച്ച ചെയ്യാനൊന്നുമില്ലെന്നാണ് ആരാധകരുടെ അടക്കംപറച്ചിൽ. വിഘ്‌നേശ് ശിവന്റെ ട്വിറ്ററിലെ പുതിയ ചിത്രങ്ങൾ കൂടി കണ്ടതോടെ നയൻതാര ആരാധകർക്ക് സമാധാനമായി. ഹോളി ഒഴിവുദിനങ്ങളാണ് നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും അമേരിക്കയിൽ ആഘോഷമാക്കിയത്. അമേരിക്കൻ സന്ദർശനത്തിനിടെ ലോസാഞ്ചൽസ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളിൽ വെച്ചെടുത്ത മനോഹര ചിത്രങ്ങളാണ് വിഘ്നേഷ് പു
നയൻ താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം തമിഴ് ഇൻഡസ്ട്രിയിൽ പരസ്യമായ രഹസ്യമാണ്. എന്നാൽ ഇരുവരും ഇതേ കുറിച്ച് ഒന്നും തുറന്ന് പറഞ്ഞിട്ടില്ല. എന്നാൽ അടിക്കടി ഒന്നിച്ച് യാത്ര ചെയ്തും അതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തും ഇരുവരും തങ്ങളുടെ പ്രണയ രഹസ്യം പറയാതെ പറയാറുമുണ്ട്.
എന്നാൽ ഇരുവരും ഒന്നിച്ച് നടത്തിയ അമേരിക്കൻ ട്രിപ്പിന്റെ റൊമാന്റിക് ഫോട്ടോയാണ് വിഘ്‌നേഷ് തന്റെ ട്വിറ്റർ പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മിലുല്‌ള വിവാഹം ഉടൻ കാണുമെന്നാണ് ആരാധകരും തമിഴ് സിനിമാ ലോകവും അടക്കം പറയുന്നത്.
നയൻതാരയുടെ വിവാഹത്തെക്കുറിച്ച് ഇനി ചർച്ച ചെയ്യാനൊന്നുമില്ലെന്നാണ് ആരാധകരുടെ അടക്കംപറച്ചിൽ. വിഘ്‌നേശ് ശിവന്റെ ട്വിറ്ററിലെ പുതിയ ചിത്രങ്ങൾ കൂടി കണ്ടതോടെ നയൻതാര ആരാധകർക്ക് സമാധാനമായി.
ഹോളി ഒഴിവുദിനങ്ങളാണ് നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും അമേരിക്കയിൽ ആഘോഷമാക്കിയത്. അമേരിക്കൻ സന്ദർശനത്തിനിടെ ലോസാഞ്ചൽസ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളിൽ വെച്ചെടുത്ത മനോഹര ചിത്രങ്ങളാണ് വിഘ്നേഷ് പുറത്തു വിട്ടത്.