സംവിധായകൻ വിഘ്നേശ് ശിവനും നയൻതാരയും പ്രണയത്തിലാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി. ഇരുവരുടെയും വിവാഹ വാർത്തകളും ഇടയ്ക്കിടെ പുറത്ത് വരാറുണ്ടെങ്കിലും ഇതുവരെ താരങ്ങൾ ഇരുവരും ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇരുവരുടെയും യാത്രകളും ഒരുമിച്ചുള്ള ഫോട്ടോകളും പ്രണയവാർത്തകൾക്ക് ശക്തിപകരാറുണ്ട്. ഇപ്പോഴിത പ്രണയദിനത്തിൽ പുറത്ത് വന്ന ചിത്രം കണ്ട് ഇരുവരും പ്രണയത്തിലാണെന്നാണ് ആരാധകർ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്.

ഇരുവരും പ്രണയത്തോടെ ചേർന്ന് നിൽക്കുന്ന ചിത്രമാണിത്. മാത്രമല്ല അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.ഇരുവരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങളാണ് ടീ ഷർട്ടിലെഴുതിയിരിക്കുന്നത്. Vഎന്നെഴുതിയ ടീ ഷർട്ടാണ് വിഘ്നേശ് ധരിച്ചിരിക്കുന്നത്. ഒപ്പം N എന്നെഴുതിയ ടീ ഷർട്ട് നയൻസും ധരിച്ചിട്ടുണ്ട്.

വിഘ്നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതി-നയൻതാര ജോഡികൾ ഒന്നിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നത്.വിഘ്നേശിന്റെ ജന്മദിനം ആഘോഷിക്കാൻ ഇരുവരും അമേരിക്കയിൽ പോയതും വിശേഷാവസരങ്ങളിൽ നയൻതാരയ്ക്കായി വിഘ്നേശ് കുറിച്ചിരുന്ന ആശംസകളും ഈ വാർത്തകൾക്ക് ആക്കം കൂട്ടി. ഇരുവരും വിദേശത്തു വച്ച് രഹസ്യ വിവാഹത്തിനൊ രുങ്ങുന്നുവെന്നും വാർത്തകളുണ്ടായിരുന്നു.

നയൻതാര സിനിമയിലെത്തിയിട്ട് 14 വർഷം തികയുന്ന ദിവസം നയനിസത്തിന്റെ 14 വർഷങ്ങൾക്ക് വിഘ്‌നേശ് ആശംസ അറിയിച്ചതും ചർച്ച വിഷയമായിരുന്നു.