- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിനയം മാത്രമല്ല ഗാന രചനയും ശിവകാർത്തികേയന് വഴങ്ങും; നയൻതാരയ്ക്ക് വേണ്ടി വരികൾ എഴുതി ശിവ കാർത്തികേയൻ; കൊലമാവ് കോകിലയിലെ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം രചിച്ച് താരമായി ശിവകാർത്തികേയൻ
നയൻതാര നായികയാകുന്ന പുത്തൻ തമിഴ് ചിത്രമാണ് കൊലമാവ് കോകില. ഇതിലെ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രേക്ഷകർ നെഞ്ചേറ്റിയ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് നടൻ ശിവ കാർത്തികേയനാണ്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഇക്കാര്യം ട്വിറ്റർ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ഈ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തിറക്കുകയും ചെയതു. തമിഴ്‌നാട്ടിലെ പ്രശസ്തമായ നിരവധി റിയാലിറ്റി ഷോകളുടെ സംവിധായകനായ നെൽസണാണ് കൊലമാവ് കോകിലയുടെ സംവിധായകൻ. നയൻതാരയും ശിവകാർത്തികേയനും അനിരുദ്ധും ഒന്നിച്ച വേലൈക്കാരൻ സൂപ്പർഹിറ്റായിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് കൊലമാവ് കോകില നിർമ്മിക്കുന്നത്. തന്റേടിയായ ഒരു പെൺകുട്ടിയുടെ വേഷത്തിലാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. യോഗി ബാബു, ശരണ്യ പൊൻവണ്ണൻ, നവീൻകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ, ശിവകുമാർ വിജയൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
നയൻതാര നായികയാകുന്ന പുത്തൻ തമിഴ് ചിത്രമാണ് കൊലമാവ് കോകില. ഇതിലെ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രേക്ഷകർ നെഞ്ചേറ്റിയ കല്ല്യാണ വയസ് എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചത് നടൻ ശിവ കാർത്തികേയനാണ്.
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഇക്കാര്യം ട്വിറ്റർ വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ഈ ഗാനം കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തിറക്കുകയും ചെയതു. തമിഴ്‌നാട്ടിലെ പ്രശസ്തമായ നിരവധി റിയാലിറ്റി ഷോകളുടെ സംവിധായകനായ നെൽസണാണ് കൊലമാവ് കോകിലയുടെ സംവിധായകൻ.
നയൻതാരയും ശിവകാർത്തികേയനും അനിരുദ്ധും ഒന്നിച്ച വേലൈക്കാരൻ സൂപ്പർഹിറ്റായിരുന്നു. ലൈക്ക പ്രൊഡക്ഷൻസാണ് കൊലമാവ് കോകില നിർമ്മിക്കുന്നത്. തന്റേടിയായ ഒരു പെൺകുട്ടിയുടെ വേഷത്തിലാണ് നയൻതാര ചിത്രത്തിൽ എത്തുന്നത്. യോഗി ബാബു, ശരണ്യ പൊൻവണ്ണൻ, നവീൻകുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ, ശിവകുമാർ വിജയൻ ഛായാഗ്രഹണം നിർവഹിക്കുന്നു.