- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടീസറിൽ നിറഞ്ഞ് നില്ക്കുന്നത് നയൻതാര മാത്രം; മമ്മൂട്ടിയെ കാണാതായതോടെ ചർച്ചയുമായി സോഷ്യൽമീഡിയ; പുതിയ നിയമം തെലുങ്ക് പതിപ്പ് വാസുകി ട്രെയിലർ കാണാം
മമ്മൂട്ടിയും നയൻതാരയും മുഖ്യവേഷത്തിൽ എത്തിയ മലയാള ചിത്രം പുതിയ നിയമം തെലുങ്ക് ഡബ്ബിങ് ഇറങ്ങുന്നു. നയൻതാരയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ് പുതിയ നിയമം തിയറ്ററുകളിലെത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. പുതിയ നിയമത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. മെയ് റിലീസാണ് ചിത്രം. തമിഴകത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ നയൻതാരയ്ക്ക് തെലുങ്കിലുള്ള സ്വീകാര്യത മുതലെടുക്കാനാണ് വാസുകി എന്ന പേരിൽ നയൻതാരയ്ക്ക് പ്രാധാന്യം നൽകി ചിത്രം തെലുങ്കിലെത്തിക്കുന്നതെന്നാണ് സൂചന. പുറത്തുവന്ന ടീസറുകളിലൊന്നും മമ്മൂട്ടി ഇല്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്തായാലും ടീസറിൽ മമ്മൂട്ടിയെ കാണാതായതോടെ ട്രോളന്മാർ പണി തുടങ്ങിയിട്ടുണ്ട്. ബാഹുബലി എന്ന ചിത്രത്തിൽ തമന്നയെ അകറ്റി നിർത്തിയത് പോലെ പുതിയ നിയമത്തിന്റെ തെലുങ്കിൽ മമ്മൂട്ടിയെ അവഗണിച്ചു എന്നാണ് പറയുന്നത്.
മമ്മൂട്ടിയും നയൻതാരയും മുഖ്യവേഷത്തിൽ എത്തിയ മലയാള ചിത്രം പുതിയ നിയമം തെലുങ്ക് ഡബ്ബിങ് ഇറങ്ങുന്നു. നയൻതാരയുടെ തെലുങ്ക് മൊഴിമാറ്റ ചിത്രമായാണ് പുതിയ നിയമം തിയറ്ററുകളിലെത്തുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. പുതിയ നിയമത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പേരായ വാസുകി എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.
മെയ് റിലീസാണ് ചിത്രം. തമിഴകത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ ആയ നയൻതാരയ്ക്ക് തെലുങ്കിലുള്ള സ്വീകാര്യത മുതലെടുക്കാനാണ് വാസുകി എന്ന പേരിൽ നയൻതാരയ്ക്ക് പ്രാധാന്യം നൽകി ചിത്രം തെലുങ്കിലെത്തിക്കുന്നതെന്നാണ് സൂചന.
പുറത്തുവന്ന ടീസറുകളിലൊന്നും മമ്മൂട്ടി ഇല്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. എന്തായാലും ടീസറിൽ മമ്മൂട്ടിയെ കാണാതായതോടെ ട്രോളന്മാർ പണി തുടങ്ങിയിട്ടുണ്ട്. ബാഹുബലി എന്ന ചിത്രത്തിൽ തമന്നയെ അകറ്റി നിർത്തിയത് പോലെ പുതിയ നിയമത്തിന്റെ തെലുങ്കിൽ മമ്മൂട്ടിയെ അവഗണിച്ചു എന്നാണ് പറയുന്നത്.