- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാര രാഷ്ട്രീയക്കാരിയാവുന്നു; സൂപ്പർ ഹിറ്റായ അറത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു; കളക്ടറിൽ നിന്ന് രാഷ്ട്രീയ നേതാവായി മതിവദനിയെത്തുന്നു; പ്രതീക്ഷയോടെ നയൻസിന്റെ ആരാധകർ
ചെന്നൈ: ഒടുവിൽ നയൻതാരയും രാഷ്ട്രീയത്തിൽ ഇറങ്ങുന്നു. ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കളക്ടർ വേഷത്തിലെത്തിയ അറം എന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് രാഷ്ട്രീയ നേതാവായി നയൻതാര എത്തുന്നത്. ഗോപി നൈനാൻ സംവിധാനം ചെയ്ത് കെ. രാജേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറോടെ തുടങ്ങാനാണ് പദ്ധതി. നയൻതാരയുടെ തിരക്ക് കഴിയാൻ വേണ്ടിയാണ് അണിയറ പ്രവർത്തകർ കാത്തുനിൽക്കുന്നത്. അറം 2 പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ കളക്ടർ സ്ഥാനത്തോട് വിടപറയുന്ന നയൻസ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നൽകിക്കൊണ്ടാണ് അറം അവസാനിച്ചത്. ഇതിന് തമിഴ്‌നാട്ടിൽ വൻ സ്വീകരണം ലഭിച്ചതോടെയാണ് രണ്ടാം ഭാഗം ഒരുക്കാൻ അണിയറ പ്രവർത്തകർ തയ്യാറായത്. ഇമൈക്ക നൊടികൾ, കൊലൈയുതിർ കാലം, കൊലമാവ് കോകില എന്നിവയാണ് നയൻസിന്റെ പുതിയ തമിഴ് പ്രോജക്ടുകൾ. ഇത് പൂർത്തിയാക്കിയ ശേഷമാകും അറം 2ൽ അഭിനയിക്കുക.തമിഴ്‌നാട്ടിലെ ജാതിവിവേചനം അറം 2 ചർച്ച ചെയ്യുമെന്നും വിവരമുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്ക
ചെന്നൈ: ഒടുവിൽ നയൻതാരയും രാഷ്ട്രീയത്തിൽ ഇറങ്ങുന്നു. ജീവിതത്തിലല്ല സിനിമയിലാണെന്ന് മാത്രം. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കളക്ടർ വേഷത്തിലെത്തിയ അറം എന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് രാഷ്ട്രീയ നേതാവായി നയൻതാര എത്തുന്നത്. ഗോപി നൈനാൻ സംവിധാനം ചെയ്ത് കെ. രാജേഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബറോടെ തുടങ്ങാനാണ് പദ്ധതി.
നയൻതാരയുടെ തിരക്ക് കഴിയാൻ വേണ്ടിയാണ് അണിയറ പ്രവർത്തകർ കാത്തുനിൽക്കുന്നത്. അറം 2 പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ കളക്ടർ സ്ഥാനത്തോട് വിടപറയുന്ന നയൻസ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നൽകിക്കൊണ്ടാണ് അറം അവസാനിച്ചത്. ഇതിന് തമിഴ്‌നാട്ടിൽ വൻ സ്വീകരണം ലഭിച്ചതോടെയാണ് രണ്ടാം ഭാഗം ഒരുക്കാൻ അണിയറ പ്രവർത്തകർ തയ്യാറായത്.
ഇമൈക്ക നൊടികൾ, കൊലൈയുതിർ കാലം, കൊലമാവ് കോകില എന്നിവയാണ് നയൻസിന്റെ പുതിയ തമിഴ് പ്രോജക്ടുകൾ. ഇത് പൂർത്തിയാക്കിയ ശേഷമാകും അറം 2ൽ അഭിനയിക്കുക.തമിഴ്‌നാട്ടിലെ ജാതിവിവേചനം അറം 2 ചർച്ച ചെയ്യുമെന്നും വിവരമുണ്ട്. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നയൻസ് ഇപ്പോൾ വലിയ തിരക്കിലാണ്