ചെന്നൈ: തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ താര. ഈ മലയാളിക്ക് പിറന്നാൾ ദിനത്തിൽ ആശംസകളുടെ കൂമ്പാരമായിരുന്നു. ട്വിറ്ററിലും ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം എല്ലാം ആശംസമായിരുന്നു. അതിൽ വേറിട്ടത് സംവിധായകൻ വിഘ്നേശ് ശിവന്റേതായിരുന്നു.

ഞാൻ സത്യത്തിൽ മാതൃകയായി കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ.. ശക്തയാവുക, സുന്ദരിയായിരിക്കുക..അതിശയകരമായ കഥകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുക. നയൻതാര എന്താണെന്ന് തെളിയിക്കുക. എന്നും നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഒരുപാട് സ്നേഹവും ബഹുമാനവും എന്റെ തങ്കമേ.. വിഘ്നേശ് ട്വിറ്ററിൽ കുറിച്ചു.

വിഘ്നേശ് സംവിധാനം ചെയ്ത് വിജയ് സേതുപതിനയൻതാര ജോഡികൾ ഒന്നിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷമാന് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ പുറത്ത് വരാൻ തുടങ്ങിയത്. ഈയിടെ വിഘ്നേശിന്റെ പിറന്നാൾ ആഘോഷിക്കാൻ ന്യൂ യോർക്കിൽ പോയ നയൻസിന്റെ ചിത്രം വൻ ഹിറ്റായിരുന്നു.

ഇരുവും രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്തയും സജീവമാണ്. ഇതിനിടെയാണ് വ്യത്യസ്തമായ പിറന്നാൾ ആശംസ.