രുകാലത്ത് പ്രണയ ജോഡിയായിരുന്ന നയൻതാരയും ചിമ്പും ഒന്നിച്ചഭിനയിക്കുന്ന ചിത്രം വിവാദത്തിലേക്ക്. സിനിമയുടെ ചിത്രീകരണത്തിൽ നിന്നും നയൻതാര പിന്മാറിയതോടെ ഷൂട്ടിങ് മുടങ്ങിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിനുപിന്നാലെ ഇരുപക്ഷത്ത് നിന്നും പരാതികളും ആരോപണങ്ങളും ഉയരുന്നത് പുതിയ ചർച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.

ബ്രേക്ക്അപ്പിന് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമായ ഇത് നമ്മ ആള്
എന്ന ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണെങ്കിലും ഇതിന്റെ റിലിസ് നടത്താനാവാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം.ഷൂട്ട് പൂർത്തിയാവുന്നതിന് മുമ്പ് നയൻസ് ചിത്രത്തിൽ നിന്നും പിന്മാറിയതി ന് നയൻസിനെതിരെ ചിമ്പു കേസും ഫയൽ ചെയ്തുവെന്നാണ് സൂചന.ഒരു ഗാനരംഗവും രണ്ട് സീനുകളും മാത്രമാണ് നയൻതാരയെ വച്ച് ചിത്രീകരിക്കാൻ ബാക്കി ഉള്ളത്. ഇതിന് നടി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു പരാതി നൽകിയിരിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതുവരെ നയൻസും മുൻ കാമുകൻ ചിമ്പുവും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. എന്നാൽ ഷൂട്ടിങ് തുടങ്ങി പാതിയാവുമ്പോഴേക്കും തങ്ങൾ നല്ല ഫ്രണ്ട്‌സാണെന്നും പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു.

അതേസമയം ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് ചോദിച്ചപ്പോൾ നയൻതാര പറയുന്നത് ഇങ്ങനെ. അനുവദിച്ച ഡേറ്റിന് കൃത്യമായി ചിത്രം പൂർത്തിയാക്കുന്നതിൽ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചില്ല. ഇപ്പോൾ എനിക്ക് മറ്റു ചിത്രങ്ങളുമായി തിരക്കാണ്. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി മാത്രം പുതിയ ഷെഡ്യൂൾ ഉണ്ടാക്കാൻ സാധ്യമല്ല.കൃത്യമായ ഡേറ്റിന് തനിക്ക് ശമ്പളം നൽകിയില്ലെന്ന് കാട്ടി മറ്റൊരു പരാതി നയൻതാര പ്രൊഡ്യൂസർ കൗൺസിലിനും നടികർ സംഘത്തിലും സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.സിമ്പു സിനി ആർട്‌സിന്റെ ബാനറിൽ ചിമ്പുവും അച്ഛൻ ടി രാജേന്ദ്രനും അമ്മ ഉഷ രാജേന്ദ്രനും സഹോദരൻ കുരലരസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എന്നാൽ നയൻതാര പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ചിത്രം എത്രയും പെട്ടെന്ന് റിലീസ് ചെയ്യണമെന്നാണ് അറിയിച്ചതെന്നും ചിത്രത്തിന്റെ സംവിധായകനായ പാണ്ഡിരാജ് വ്യക്തമാക്കി.ഇതു നമ്മ ആളിലെ നായകനായ ചിമ്പുവും, നിർമ്മാതാവായ റ്റി. രാജേന്ദറും എമ്മാടി ആത്താടി എന്ന പാട്ട് കൂടീ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നും അത് ചിത്രികരിക്കുവാനുമാണ് 

ആവശ്യപ്പെട്ടത്. എന്നാൽ ചിത്രത്തിൽ അത്തരമൊരു ഗാനം ആവശ്യമില്ലെന്ന കാര്യം സംവിധായകനായ താൻ വ്യക്തമാക്കി.തുടർന്ന് നിർമ്മാതാക്കളോട് യോജിക്കുന്ന സംവിധായകനായതുകൊണ്ട് ഗാനരംഗം തനിക്കുകൂടി ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രികരിക്കാമെന്നും ചിത്രത്തിന്റെ പ്രചാരണത്തിന് അത് സഹായിക്കുമെന്നും കരുതി ഏറ്റെടുത്തു.

പക്ഷെ ഈ ഗാനരംഗത്തിന്റെ ചിത്രികരണത്തിനായി നയൻതാര എട്ടുതവണയോളം ഡേറ്റ് തന്നതാണെന്നും അന്നൊന്നും ഗാനം തയ്യാറാകാതിരുന്നതിനാൽ പലതവണയായി വേണ്ടെന്നുവച്ചതാണെന്നും ഇനിയും ഈ ചിത്രത്തിൽ അഭിനയിക്കുവാൻ ഡേറ്റുകളില്ലെന്നുമാണ് നയൻതാര പറഞ്ഞതെന്നാണ് പസങ്കൈ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് ജേതാവ് കൂടിയായ സംവിധായകൻ പാണ്ഡിരാജ് വ്യക്തമാക്കിയത്.

എന്റെ അറിവുവച്ച് നയൻതാര വൻ പ്രതിഫലം വാങ്ങുന്നയാളാണ്. പക്ഷേ അവർ അതൊന്നും ഈ ചിത്രത്തിനു വാങ്ങിച്ചില്ല. നയൻതാര പറയുന്നത് അവർക്ക് പ്രതിഫലം വേണമൊന്നു പോലുമില്ലെന്നാണ്. പെട്ടെന്ന് ചിത്രം റിലീസ് ചെയ്യണമെന്നു മാത്രമാണു നയൻതാരയുടെ ആവശ്യം. അവർക്ക് ചിത്രത്തിന്റെ കഥയിൽ വിശ്വാസമുണ്ട്. വളരെ കൃത്യതയോടെ നയൻതാര അവരുടെ ഭാഗം 25 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും ചെയ്തുവെന്നും പാണ്ഡിരാജ് പറയുന്നു.