- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ ശേഷം ആദ്യമായി കേരളത്തിലെത്തി നയൻതാരയും വിഘ്‌നേശും; ഇരുവരും എത്തിയത് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാൻ; നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ നയൻസ് ധരിച്ചത് ഓറഞ്ച് നിറത്തിലുള്ള ചുരിദാർ; കറുപ്പ് നിറത്തിലുള്ള ടീ ഷർട്ട് ധരിച്ച് വിഘ്‌നേശും
കൊച്ചി: തമിഴ്‌നാട്ടിൽ വെച്ച് ആഡംബര പൂർവം നടന്ന വിവാഹത്തിന് പിന്നാലെ കേരളത്തിലെത്തി താരദമ്പതികളായ വിഘ്‌നേശും നയൻതാരയും. തിരുവല്ലയിലുള്ള നയൻതാരയുടെ അമ്മയെ കാണാനാണ് ഇരുവരും എത്തിയത്. നയൻതാരയുടെ അമ്മയ്ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ഇവർ കേരളത്തിലെത്തിയത്.
ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വിഘ്നേശ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള ചുരിദാറാണ് നയൻതാര ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ടീ ഷർട്ടാണ് വിഘ്നേശ് ശിവൻ ധരിച്ചത്. ഇരുവരും മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.
മാധ്യമങ്ങളെ കാണാനായി ഒരു ദിവസം മാറ്റി വെച്ചിട്ടുണ്ടെന്നാണ് വിവരം.കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹം ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
വിവാഹ ശേഷം ഇരുവരും തിരുപ്പതി ദർശനവും നടത്തിയിരുന്നു. ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.