പ്രഭുദേവയുമായുള്ള പ്രണയവും പരാജയവുമൊക്കെ കഴിഞ്ഞ ശേഷം നയൻസിന്റെ പേരിൽ ഏറ്റവും അധികം ഗോസിപ്പുകൾ പ്രചരിക്കുന്നത് സംവിധായകൻ വിഘ്‌നേഷ് ശിവന്റെ പേരിലാണ്. ഇരുവരും പ്രണയത്തിലാണെന്നും മുമ്പ് വിവാഹം കഴിഞ്ഞതായും ഒക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. മുമ്പ് വിവാഹ വാർത്ത വെളിയിൽ വന്നപ്പോൾ ഇരുവരും അതിന് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വീണ്ടും നയൻസ് വിഘ്‌നേഷ് വിവാഹ വാർത്ത ഗോസിപ്പ് കോളത്തിൽ നിറയുകയാണ്.

ഇരുവരുടെയും വിവാഹം രഹസ്യമായി നടന്നുവെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നത്. വിവാഹം രഹസ്യമായി നടന്നെന്നും ഉചിതമായ നേരത്ത് താരങ്ങൾ പുറത്ത് വിടുമെന്നുമാണ് തമിഴിൽ പ്രചരിക്കുന്ന വാർത്തകൾ.

തന്റെ ജന്മദിനം ആഘോഷിക്കാൻ റോമിൽ എത്തിയ നയൻതാരയ്‌ക്കൊപ്പം വിഘ്‌നേഷും ഉണ്ടായിരുന്നു. ഇത് ഇരുവരുടെയും മധുവിധു ആയിരുന്നെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും ഈ വാർത്തകളോടൊന്നും ഇരുവരും പ്രതികരിച്ചിട്ടില്ല.