- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥ കേൾക്കാനെത്തുന്നത് കാമുകനൊപ്പം; വിഘ്നേശിന് കഥ ഇഷ്ടപ്പെട്ടാൽ മാത്രം നയൻസിന്റെ ഡേറ്റ്; കാമുകന്റെ ഇടപെടലിൽ അതൃപ്തിയോടെ സംവിധായകർ; പ്രണയം തലക്ക് പിടിച്ച നയൻസ് താരസുന്ദരി പട്ടം കളഞ്ഞു കുളിക്കുമോ?
നയൻതാരയും യുവസംവിധായകൻ വിഘ്നേശ് ശിവയും തമ്മിലുള്ള പ്രണയവും കറക്കവും ഒക്കെയാണ് തമിഴ് ലോകത്തെ സംസാരവിഷയം. മാദ്ധ്യമങ്ങൾക്കും പാപ്പരാസികൾക്കും എന്നും ഇരുവരുടെയും വിശേഷങ്ങൾ ചൂടൻ ചർച്ചയാണ്. പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇരുവരെയും ഒരുമിച്ച് കാണുന്നതും വാർത്തയ്ക്ക് ശക്തി പകരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുവരുടെയും പ്രണയം മൂലം പുലിവാല് പിടിച്ചിരിക്കുന്നത് സംവിധായകരാണെന്നാണ് തമിഴ് ലോകത്ത് നിന്നുള്ള പുതിയ വാർത്ത. പുതിയ സിനിമയെക്കുറിച്ചുള്ള കഥ കേൾക്കാൻ നയൻസ് കാമുകനെയും ഒപ്പംകൂട്ടുന്നു. നയൻസിനു മാത്രം കഥ ഇഷ്ടപ്പെട്ടാൽ പോരാ. വിഷ്നേഷ് കൂടി ഓകെ പറയണമെന്നാണ് താര സുന്ദരിയുടെ പക്ഷം. എന്നാൽ, ഇതിനെതിരേ തമിഴിലെ സംവിധായകർ ഒന്നിച്ചിരിക്കുകയാണ്. പ്രണയമൊക്കെ ആവാം, പക്ഷെ അത് തങ്ങളുടെ സിനിമയിൽ ഇടപെട്ടുകൊണ്ടാവരുത് എന്ന് ചില സംവിധായകർ നയൻതാരയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നു തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു മാത്രമല്ല നയൻസിനും കാമുകനും തോന്നുന്ന സമയത്താണ് ഇവർ കഥ കേൾക്കാൻ എത്തുന്നതെന്നും സംവിധായകർ പരാതി
നയൻതാരയും യുവസംവിധായകൻ വിഘ്നേശ് ശിവയും തമ്മിലുള്ള പ്രണയവും കറക്കവും ഒക്കെയാണ് തമിഴ് ലോകത്തെ സംസാരവിഷയം. മാദ്ധ്യമങ്ങൾക്കും പാപ്പരാസികൾക്കും എന്നും ഇരുവരുടെയും വിശേഷങ്ങൾ ചൂടൻ ചർച്ചയാണ്. പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലുമൊക്കെ ഇരുവരെയും ഒരുമിച്ച് കാണുന്നതും വാർത്തയ്ക്ക് ശക്തി പകരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുവരുടെയും പ്രണയം മൂലം പുലിവാല് പിടിച്ചിരിക്കുന്നത് സംവിധായകരാണെന്നാണ് തമിഴ് ലോകത്ത് നിന്നുള്ള പുതിയ വാർത്ത.
പുതിയ സിനിമയെക്കുറിച്ചുള്ള കഥ കേൾക്കാൻ നയൻസ് കാമുകനെയും ഒപ്പംകൂട്ടുന്നു. നയൻസിനു മാത്രം കഥ ഇഷ്ടപ്പെട്ടാൽ പോരാ. വിഷ്നേഷ് കൂടി ഓകെ പറയണമെന്നാണ് താര സുന്ദരിയുടെ പക്ഷം. എന്നാൽ, ഇതിനെതിരേ തമിഴിലെ സംവിധായകർ ഒന്നിച്ചിരിക്കുകയാണ്. പ്രണയമൊക്കെ ആവാം, പക്ഷെ അത് തങ്ങളുടെ സിനിമയിൽ ഇടപെട്ടുകൊണ്ടാവരുത് എന്ന് ചില സംവിധായകർ നയൻതാരയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നു തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
മാത്രമല്ല നയൻസിനും കാമുകനും തോന്നുന്ന സമയത്താണ് ഇവർ കഥ കേൾക്കാൻ എത്തുന്നതെന്നും സംവിധായകർ പരാതിപ്പെടുന്നു. കൂടാതെ സംവിധായകൻ കൂടെയായ വിഘ്നേശ് ശിവ ആ കഥയിൽ തെറ്റുകൾ പറയുകയും തിരുത്തുകയും ചെയ്യുന്നതാണ് സംവിധായകരെ കൂടുതൽ ചൊടിപ്പിക്കുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇൻഡസ്ട്രിയിൽ ജൂണിയറായ വിഘ്നേഷ് ശിവയുടെ പെരുമാറ്റവും പല മുതിർന്ന സംവിധായ കർക്കും ഇഷ്ടപ്പെടുന്നില്ല. എന്നാൽ നയൻസിനെ പിണക്കേണ്ടന്ന് കരുതി പലരും മൗനം പാലിക്കുകയാണ്.
അതേസമയം നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം നയൻതാരയെ നായികയാക്കി വിഘ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. നയൻതാര ആദ്യമായി നിർമ്മാതാവാകുന്ന ചിത്രമാണ് ഇത്.