ടുത്തിടെയാണ് നയൻസിന്റെ പുതിയ ചിത്രമായ നാനും റൗഡി താനിലെ ചില ലൊക്കേഷൻ ഫോട്ടോകൾ വൈറലായത്. നടിയുടെ പുതിയ ലുക്കിലുള്ള ഫോട്ടോകൾ അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അതിനൊപ്പമുള്ള ചില സെൽഫികൾ നയൻസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

നയൻതാരയുടെ പുതിയ പ്രണയകഥയുടെ തെളിവുകളായാണ് ഈ സെൽഫികൾ ഇപ്പോൾ പാപ്പരസികൾ കൊണ്ടാടുന്നത്.. നയൻതരയും യുവ സംവിധായകനുമായ വിഘ്‌നേശ് ശിവയുമായി പ്രണയത്തിലാണെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാർത്തകൾ വന്നിരുന്നു. നയൻതാരയുടെയും വിഘ്‌േനശിന്റെയും വിവാഹം കഴിഞ്ഞെന്നായിരുന്നു വാർത്തകൾ. എന്നാൽ വിവാഹം കഴിഞ്ഞില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ വിഘ്‌നേശും നയൻതാരയും തങ്ങൾ പ്രണയത്തിലല്ലെന്ന് പറഞ്ഞിരുന്നില്ല.

ഇപ്പോൾ ഇരുവരും ചേർന്നുള്ള സെൽഫികൾ വൈറലായതോടെ പ്രണയത്തിലാണെന്ന് വീണ്ടും അടിവരയിടുകയാണ് പാപ്പരാസികൾ. വിഘ്‌നേശ് സംവിധാനം ചെയ്യുന്ന നാനും റൗഡിതാൻ എന്ന ചിത്രത്തിലെ നായികയാണ് നയൻ. ഷൂട്ടിങ് കഴിഞ്ഞ് ഇരുവരും തങ്ങൾക്ക് വേണ്ടി സമയം കണ്ടെ
ത്താറുണ്ടെന്നാണ് കേൾക്കുന്നത്. ഇരുവരുടെയും ചില സ്വകാര്യ സെൽഫികൾ അതിനുള്ള തെളിവായി പാപ്പരസികൾ ചൂണ്ടികാണിക്കുന്നു. നയൻതാര വിഘ്‌നേശനുമായുള്ള തന്റെ വിവാഹക്കാര്യം നാനും റൗഡിതാന്റെ ഓഡിയോ ലോഞ്ചിന് ഔദ്യോഗികമായി പ്രഖ്യാപിക്കു മെന്നാണ് കോടമ്പക്കത്തുനിന്നും ലഭിക്കുന്ന വിവരം.