തെന്നിന്ത്യൻ നടി നയൻസും സംവിധായകൻ വിഘ്നേഷും പ്രണയത്തിലാണെന്ന് ഒന്നുകൂടി ഉറപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ കതാരങ്ങൾ പുറത്ത് വിടാറുള്ളത്. ഇരുവരും തങ്ങളുടെ ബന്ധം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒന്നിച്ചാണ് ഇരുവരുടെയും യാത്ര. ഒന്നിച്ചുള്ള ഒട്ടേറെ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.ഇരുവരുടെയും രഹസ്യവിവാഹം കഴിഞ്ഞെന്നും, ലിവിങ് ടുഗതർ ആണെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ നയൻസും വിഘ്നേഷും അവധിക്കാലം ആഘോഷിക്കുന്നത് ഒന്നിച്ചാണ്. അമേരിക്കയിലാണ് ഇരുവരും ആഘോഷിച്ചത്. അവധിയാഘോഷത്തിനിടെ ിഘ്‌നേഷ് ശിവനും നയൻതാരയും കോച്ചല്ല മ്യൂസിക് ആൻഡ് ആർട്‌സ് ഫെസ്റ്റിവലിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ഏപ്രിൽ 12 മുതൽ 22 വരെയായിരുന്നു ഫെസ്റ്റിവൽ. വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പ്പേരാണ് ചടങ്ങ് കാണാനെത്തിയത്. ലോകപ്രശസ്തരായ മ്യൂസിക് ബാൻഡുകളാണ് ഫെസ്റ്റിവൽ മാറ്റ് കൂട്ടാനെത്തിയത്. ജനക്കൂട്ടത്തിനിടയിൽ വിഘ്നേഷും നയൻതാരയും എടുത്ത സെൽഫി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. വിഘ്നേഷിനെ കെട്ടിപ്പിടിച്ചാണ് നയൻസ് സെൽഫിക്ക് പോസ് ചെയ്തത്.എന്റെ താരത്തോടൊപ്പമുള്ള ചെറിയ യാത്ര മനോഹരമായിരുന്നു വെന്നും കോച്ചല്ല 2018 മികച്ച അനുഭവമായിരുന്നുവെന്നും ചിത്രം പങ്കുവെച്ച് വിഘ്നേഷ് പറഞ്ഞു.

ഒരു അവാർഡ് ചടങ്ങിൽ വിഘ്നേശിനെ തന്റെ പ്രതിശ്രുത വരൻ എന്ന് തന്നെയാണ് നയൻസ് വിശേഷിപ്പിച്ചിരുന്നു. അടുത്തിടെ നയൻസിന്റെ പിറന്നാളിനും വിഘ്നേശിന്റെ പിറന്നാളിനും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അയച്ചതും, ഇരുവരും അമേരിക്കയിലും മറ്റും കറങ്ങി നടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.