- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിചിരിയും തമാശയുമായി കാണികളുടെ കണ്ണിലെ കരടായി; അവാർഡ് വിഘ്നേശിന്റെ കൈയിൽ നിന്നും വാങ്ങണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് പ്രണയം പരസ്യമാക്കി; സിംഗപ്പൂരിലെ സൈമ അവാർഡ് ദാന ചടങ്ങ് കഴിഞ്ഞതോടെ നയൻസ് വിഘ്നേശ് വിവാഹവാർത്തകൾ വീണ്ടും ചൂട് പിടിക്കുന്നു
ഒടുവിൽആ പ്രണയമെങ്കിലും സഫലമാകുമോയെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. തമിഴ് സംവിധായകനും നർത്തകനുമായ പ്രഭുദേവയുമായുള്ള നയൻതാരയുടെ ബന്ധം ഏതാണ്ട് വിവാഹം വരെ എത്തിയതാണ്. എന്നാൽ, അവസാന നിമിഷം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് അതും കെട്ടടങ്ങുകയായിരുന്നു. അതിനു ശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുക്കുകയും ഇരുവരുടെയും പ്രണയം വാർത്തകളിൽ നിറയുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന സൈമ അവാർഡ് ചടങ്ങിൽ വച്ചാണ് ഇവരുടെ പ്രണയബന്ധത്തിന്റെ ആഴം വ്യക്തമാക്കിയതോടെയാണ് വിവാഹ വാർത്ത വീണ്ടും ചൂടൻ ചർച്ചായകുന്നത്. അവാർഡ് ദാന ചടങ്ങിൽ അടുത്തടുത്ത് ഇരുന്ന നയൻസും വിഘ്‌നേഷും തമാശകൾ പറഞ്ഞു ചിരിച്ചും കാതിൽ പരസ്പരം രഹസ്യങ്ങൾ കൈമാറിയും ഏവരുടെയും കണ്ണിലെ കരടായി മാറി. ഇതെല്ലാം തന്നെ ചാനൽ കാമറകൾക്ക് വിരുന്നായിരുന്നു. മികച്ച സംവിധായകനുള്ള സൈമ അവാർഡ് നാനും റൗഡി താൻ എന്ന ചിത്രത്തിന് വിഘ്‌നേഷാണ് അർഹനായത്. അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പ
ഒടുവിൽആ പ്രണയമെങ്കിലും സഫലമാകുമോയെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം. തമിഴ് സംവിധായകനും നർത്തകനുമായ പ്രഭുദേവയുമായുള്ള നയൻതാരയുടെ ബന്ധം ഏതാണ്ട് വിവാഹം വരെ എത്തിയതാണ്. എന്നാൽ, അവസാന നിമിഷം ഏറെ വിവാദങ്ങൾക്ക് ശേഷമാണ് അതും കെട്ടടങ്ങുകയായിരുന്നു. അതിനു ശേഷമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായി നയൻതാര അടുക്കുകയും ഇരുവരുടെയും പ്രണയം വാർത്തകളിൽ നിറയുകയും ചെയ്തു. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.
അടുത്തിടെ നടന്ന സൈമ അവാർഡ് ചടങ്ങിൽ വച്ചാണ് ഇവരുടെ പ്രണയബന്ധത്തിന്റെ ആഴം വ്യക്തമാക്കിയതോടെയാണ് വിവാഹ വാർത്ത വീണ്ടും ചൂടൻ ചർച്ചായകുന്നത്. അവാർഡ് ദാന ചടങ്ങിൽ അടുത്തടുത്ത് ഇരുന്ന നയൻസും വിഘ്‌നേഷും തമാശകൾ പറഞ്ഞു ചിരിച്ചും കാതിൽ പരസ്പരം രഹസ്യങ്ങൾ കൈമാറിയും ഏവരുടെയും കണ്ണിലെ കരടായി മാറി. ഇതെല്ലാം തന്നെ ചാനൽ കാമറകൾക്ക് വിരുന്നായിരുന്നു.
മികച്ച സംവിധായകനുള്ള സൈമ അവാർഡ് നാനും റൗഡി താൻ എന്ന ചിത്രത്തിന് വിഘ്‌നേഷാണ് അർഹനായത്. അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നയൻതാര ആയിരുന്നു. വിഘ്‌നേഷിന് അവാർഡ് നൽകിയത് നയൻതാരയായിരുന്നു. തുടർന്ന് നയൻതാര, വിഘ്‌നേഷിനെ പ്രശംസ കൊണ്ട് മൂടി. താൻ കണ്ടതിൽ വച്ചേറ്റവും നല്ല മനുഷ്യനാണ് വിഘ്‌നേഷെന്നാണ് നയൻസ് പറഞ്ഞത്. തന്റെ സിനിമയുടെ കഥ വായിക്കുകയും അതുമായി പ്രണയത്തിലാവുകയും ചെയ്ത നയൻതാരയോട് നന്ദി പറയാനും വിഘ്‌നേഷ് മടിച്ചില്ല.
അടുത്തത് നയൻതാരയുടെ ഊഴമായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് സ്വീകരിക്കാൻ വേദിയിലെത്തിയ നയൻതാര വീണ്ടും വിഘ്‌നേഷിനെ പുകഴ്‌ത്തി. ഈ സിനിമയിലെ കഥാപാത്രം തനിക്ക് അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുമോയെന്ന സംശയം ഉണ്ടായിരുന്നെന്ന് നയൻ പറഞ്ഞു. എന്നാൽ, വിക്കിക്ക് (വിഘ്‌നേഷ്) എന്നിൽ നല്ല വിശ്വാസമായിരുന്നു. സിനിമാരംഗത്ത് വ്യത്യസ്ത പരീക്ഷിക്കാൻ എന്നെ ഏറെ പ്രേരിപ്പിച്ചത് വിഘനേഷാണ്. അതിന് ഞാൻ നന്ദി പറയുന്നു- നയൻസ് പറഞ്ഞു. തുടർന്ന് തനിക്ക് അവാർഡ് സമ്മാനിക്കാൻ വേദിയിലുണ്ടായിരുന്നവരോട് നയൻതാര മാപ്പു ചോദിച്ചു. ഈ അവാർഡ് വിഘ്‌നേഷിൽ നിന്ന് വാങ്ങണമെന്നാണ് എന്റെ ആഗ്രഹം. അതിനാൽ താൻ അദ്ദേഹത്തെ സ്‌റ്റേജിലേക്ക് ക്ഷണിക്കുകയാണെന്നും നയൻസ് പറഞ്ഞു.
പുരസ്‌ക്കാരം സ്വീകരിച്ച ശേഷം ഇരുവരും പരസ്പരം ആശ്ളേഷിക്കുകയും ചുംബിക്കുകയും ചെയ്യുകയും ചെയ്‌തോടെ പാപ്പാരാസികൾക്ക് വിരുന്നായി മാറിയെന്ന് വേണം പറയാൻ. ഇതിനെ പ്രണയമെന്ന് അല്ലെങ്കിൽ പിന്നെ വേറെന്ത് വിളിക്കാനാണെന്നാണ് ഗോസിപ്പുകാർ ചോദിക്കുന്നത്. എന്തായാലും ഇത്രയുമൊക്കെയായതോടെ പാപ്പരാസികൾ ഇരുവർക്കും പിന്നാലെ കൂടിയിരിക്കുകയാണ്.നയനും വിഘ്നേശും ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും വിവാഹം ഉടൻ ഉണ്ടാവുമെന്നും വരെ കോളിവുഡ് മാദ്ധ്യമങ്ങൾ എഴുതിക്കഴിഞ്ഞു.
മുമ്പ് ഫിലിം ഫെയർ അവാർഡ്സിൽ മികച്ച തമിഴ് അഭിനേത്രിക്കുള്ള പുരസ്‌കാരം നേടിയ നയൻതാര അവാർഡ് സമർപ്പിച്ചത് നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായ കാമുകൻ വിഗ്‌നേഷിനാണ്. പുരസ്‌കാരവുമായി നേരെ വിഗ്‌നേഷിന്റെ സമീപത്തേക്ക് നയൻതാര എത്തിയത്. ബ്ലാക്ക് ലേഡി കയ്യിലെടുത്ത് ഇരുവരും നിൽക്കുന്ന ചിത്രവും വൈറലായിരുന്നു.