- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻതാരയ്ക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അക്രമണം ഉണ്ടായത് നടിയുടെ ചെന്നൈയിലെ ഫ്ളാറ്റിന് നേരെ; നടിക്ക് സാരമായ പരുക്ക്; സംഭവത്തിന് പിന്നിൽ നടിയുടെ മുൻകാമുകനെന്ന് തമിഴ് മാദ്ധ്യമങ്ങൾ
തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ നയൻതാര താമസിക്കുന്ന ഫ്ളാറ്റിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂക്കിനും നെറ്റിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നയൻതാര ഇപ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തെക്കുറിച്ച് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാർത്ത പാപ്പരാസികൾ പറഞ്ഞുണ്ടാക്കുന്നതാണോ എന്നും സംശയിക്കുന്നു.ആക്രമണം സംബന്ധിച്ച് നയൻതാര പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മുൻകാമുകനായ തമിഴിലെ ഒരു പ്രമുഖ നടനാണ് ആക്രമണത്തിന് പിന്നിലെന്നും ചില കോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർ ചെയ്യുന്നു വിക്രം നായകനായ ഇരുമുരുഗൻ, കാർത്തിയുടെ കശ്‌മോര, തെലുങ്ക് ചിത്രം ബാബു ബംഗാരം എന്നിവയിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലും നയൻതാരയാണ് നായിക.
തെന്നിന്ത്യൻ താരം നയൻതാരക്കെതിരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. ചെന്നൈയിൽ നയൻതാര താമസിക്കുന്ന ഫ്ളാറ്റിലാണ് അജ്ഞാതരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂക്കിനും നെറ്റിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നയൻതാര ഇപ്പോൾ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്ന് തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു.
ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. സംഭവത്തെക്കുറിച്ച് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല. വാർത്ത പാപ്പരാസികൾ പറഞ്ഞുണ്ടാക്കുന്നതാണോ എന്നും സംശയിക്കുന്നു.ആക്രമണം സംബന്ധിച്ച് നയൻതാര പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും മുൻകാമുകനായ തമിഴിലെ ഒരു പ്രമുഖ നടനാണ് ആക്രമണത്തിന് പിന്നിലെന്നും ചില കോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർ ചെയ്യുന്നു
വിക്രം നായകനായ ഇരുമുരുഗൻ, കാർത്തിയുടെ കശ്‌മോര, തെലുങ്ക് ചിത്രം ബാബു ബംഗാരം എന്നിവയിലാണ് നയൻതാര ഇപ്പോൾ അഭിനയിക്കുന്നത്. ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലും നയൻതാരയാണ് നായിക.