2006 ൽ പുറത്തിറങ്ങിയ ഇ എന്ന ചിത്രത്തിന് ശേഷം നയൻതാരയും ജീവയും വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്ന്നേ രത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ജീവ നായകനാകുന്ന ചിത്രമായതുകൊണ്ട് നയൻതാര ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ഇപ്പോൾ കേൾക്കുന്നത്.

മറ്റു സിനിമകളുടെ തിരക്കുകൾ കാരണം താൻ പിന്മാറുന്നു എന്നാണ് നയൻതാര അണിയറ പ്രവർത്തകരെ അറിയിച്ചത്. എന്നാൽ പിന്മാറാനുള്ള യഥാർഥ കാരണം ഇതൊന്നുമല്ലെന്നാണ് കോളിവുഡിൽ നിന്നുള്ള അണിയറ വർത്തമാനം. ജീവ ഫോൺ വിളിച്ചിട്ടു പോലും നയൻസ് എടുക്കുന്നില്ലെന്നും പറയപ്പെടുന്നു. നയൻതാര ചിത്രത്തിൽ നിന്നും പിന്മാറി എന്നറിഞ്ഞപ്പോൾ, കാര്യം സത്യമാണോ എന്നറിയാൻ വേണ്ടി പേഴ്‌സണലായി ജീവ നയൻതാരയെ വിളിക്കാൻ ശ്രമിച്ചിരുന്നുവത്രെ. എന്നാൽ ജീവയുടെ ഫോൺ അറ്റന്റ് ചെയ്യാൻ പോലും നയൻ തയ്യാറായില്ലെന്നാണ് കേൾക്കുന്നത്.

സമീപ കാലത്ത് ജീവ അഭിനയിച്ച ചിത്രങ്ങളെല്ലാം പൊട്ടിയതുകൊണ്ടാണ് നയൻതാര തിരക്കിന്റെ കാര്യം പറഞ്ഞ് പിന്മാറിയതെന്നാണ് കേൾക്കുന്നത്. എല്ലാ ചിത്രങ്ങളും പൊട്ടുന്നതുകാരണം ഇപ്പോൾ തന്റെ തന്നെ നിർമ്മാണ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിലുള്ള ചിത്രത്തിലാണ് ജീവ അഭിനയിക്കുന്നത്. ശ്രീവിദ്യയാണ് നയൻതാരയ്ക്ക് പകരംഅഭിനയിക്കുന്ന തെന്നും കേൾക്കുന്നു.

വരുത്തപ്പടാത്ത വാലിഭർ സംഘമെന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ തമിഴിലെത്തുന്നത്. ശ്രീവിദ്യ നായികയായ കാക്കി സട്ടൈ ഇപ്പോൾ തിയെറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. രാംനാഥാണ് ജീവ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ജീവ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. മാർച്ച് 15 ന് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരമോ പുറത്തുവിട്ടില്ല.