തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ പിറന്നാൾ പതിവ് പോലെ ഇത്തവണയും ആഘോഷമായി തന്നെയാണ് കൊണ്ടാടിയത്. സിനിമാ ലോകവും ആരാധകരും നടിക്ക് ആശംസകളുമായി എത്തിയപ്പോൾ കാമുകനായ വിഘ്‌നേശ് തന്റെ കാമുകിക്കായി ഒരുക്കിയ വമ്പൻ സർപ്രൈസാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

എന്റെ തങ്കത്തിന് ചെറിയൊരു സർപ്രൈസ്' എന്ന ക്യാപ്ഷനോടെ വിഘ്നേഷ് ശിവൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട് ലേഡി സൂപ്പർ സ്റ്റാർ എഴുതിയ കേക്കിൽ ക്ലാപ്പ് ബോർഡും കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്.കേക്കിന്റെ മുകളിൽ ഒമ്പതിന്റെ ഷെയ്‌പ്പിൽ മനോഹരമായ ചെറിയ കേക്കും ഒരുക്കിയിട്ടുണ്ട്.പിറന്നാൾ ആഘോഷത്തിന് നന്ദി പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ നയൻതാര ഫോട്ടോ ഷെയർ ചെയ്തിരുന്നു.'മനോഹരമായ സർപ്രൈസിന് നന്ദി.നീയുമൊത്തുള്ള മറ്റൊരു പിറന്നാൾ ദിനം. അവസാനം വരെയും. നയൻതാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. പിറന്നാളാഘോഷത്തിന്റെ ഫോട്ടോയും ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.''.

കഴിഞ്ഞ പിറന്നാളിന് സോഷ്യൽ മീഡിയയിലൂടെ മനോഹരമായ കുറിപ്പ് വിഘ്നേശ് ശിവൻ നയൻതാരയ്ക്കായി പങ്കുവെച്ചിരുന്നു'ഞാൻ മാതൃകയായി നോക്കിക്കാണുന്ന സ്ത്രീക്ക് ജന്മദിനാശംസകൾ. എന്നും ശക്തയായിരിക്കുക, സുന്ദരിയായിരിക്കുക. അതിശയകരമായ കഥകളിലൂടെ നയൻതാര എന്താണെന്ന് തെളിയിക്കുക. നിന്നെക്കുറിച്ച് എന്നും ഞാൻ അഭിമാനിക്കുന്നു. ഒരുപാട് സ്‌നേഹവും ബഹുമാനവും എന്റെ തങ്കമേ...' ഇതായിരുന്നു പിറന്നാൾദിന ആശംസയായി ട്വിറ്ററിലൂടെ വിഘ്‌നേശ് ശിവൻ നയൻസിന് നൽകിയത്.

നയൻതാരയെ താരപദവിയിലേക്ക് ഉയർത്തിയ നാനും റൗഡി താൻഎന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്‌നേഷ്. ചിത്രത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം ഇതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാൽഇപ്പോൾ ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയാണ് ഇരുവരും.ഇരുവരുടെയും വിവാഹത്തിനായാണ് ഇനി ആരാധകർ കാത്തിരിക്കുന്നത്.

നടിയുടെ പിറന്നാൾ ദിനത്തിൽആരാധകർക്ക് സമ്മാനമായി സൈര നരസിംഹ റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ എത്തി. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയൻതാര ഈ ചിത്രത്തിൽ എത്തുന്നത്. സർവ്വാഭരണ വിഭൂഷിതയായി രാജകീയമായാണ് നയൻതാര പോസ്റ്ററിലുള്ളത്.

തെലുങ്കിലെ ബിഗ് ബജറ്റ് ചിത്രമായ സൈര നരംസിംഹ റെഡ്ഡിയിൽ ടെറ്റിൽ കഥാപാത്രത്തിൽഎത്തുന്നത് ചിരഞ്ജീവിയാണ്. അമിതാബ് ബച്ചനും ചിത്രത്തിൽപധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.