- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടക്ക കാലത്ത് ലഭിച്ചത് മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള ഭാഗ്യം; ഇത്് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടാക്കി; അന്ന് ചർച്ചയായ ഗോസിപ്പുകൾ ഈ കല്യാണക്കാലത്ത് ചർച്ചയിൽ; എന്തുകൊണ്ട് നയൻതാരയുടെ വിവാഹത്തിൽ ലാലും മമ്മൂട്ടിയും എത്തിയില്ല; ലേഡി സൂപ്പർസ്റ്റാറിന്റെ മോളിവുഡിലെ അടുത്ത സുഹൃത്ത് ദിലീപ് തന്നെ
കൊച്ചി: മലയാളത്തിനൊരു ലേഡി സൂപ്പർ സ്റ്റാറുണ്ട് മഞ്ജു വാര്യർ. ഇതിന് മുകളിലാണ് തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറിന്റെ സ്ഥാനം. നയൻതാര ഒറ്റയ്ക്ക് നിരവധി സിനിമകൾ വിജയിപ്പിച്ച തെന്നിന്ത്യയിലെ സൂപ്പർ ഹീറോയിനാണ്. അതുകൊണ്ടാണ് താരനിബഢമായ ചടങ്ങിൽ നയൻതാരയുടെ വിവാഹം നടന്നത്. ബോളിവുഡിലേയും കോളിവുഡിലേയും നടന്മാർ ഒഴുകി. സൂപ്പർതാരങ്ങളെ കൊണ്ടു നിറഞ്ഞു. പക്ഷേ മലയാളത്തിലെ സൂപ്പർതാരങ്ങളൊന്നും വിവാഹത്തിന് എത്തിയില്ല. മലയാളിയാണ് നയൻതാര. അതുകൊണ്ടാണ് മലയാളി താരങ്ങളുടെ അസാന്നിധ്യം ചർച്ചയായതും.
നയൻതാര-വിഗ്നേഷ് ശിവൻ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് മാത്രമാണ് കൊച്ചിയിൽ നിന്ന് എത്തിയത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഷാരൂഖ് ഖാൻ, രജനികാന്ത് അടക്കമുള്ള താരങ്ങൾ ചടങ്ങിൽ എത്തിക്കഴിഞ്ഞു. മലയാളത്തിൽ നയൻതാരയുടെ അടുത്തസുഹൃത്തുക്കളിലൊരാളാണ് ദിലീപ്. സൂപ്പർഹിറ്റ് ചിത്രമായ ബോഡി ഗാർഡിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിയിൽ അതിഥിവേഷത്തിലും നയൻതാര എത്തുകയുണ്ടായി. ദിലീപുമായി അടുത്ത വ്യക്തിബന്ധം നയൻതാരയ്ക്കുണ്ട്.
എന്തുകൊണ്ടാണ് മോഹൻലാലും മമ്മൂട്ടിയും എത്താത്തത് എന്നതാണ് ചർച്ച. 'മനസ്സിനക്കരെ' എന്ന ചിത്രത്തിൽ നാടൻ പെൺകുട്ടിയായി എത്തി പിന്നീട് തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആയി മാറിയ നയൻതാരയുടെ അഭിനയ ജീവിതം ഏതൊരാളെയും ഒരു സിനിമാക്കഥ പോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തയായ സ്ത്രീകളിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസിനക്കരെ' എന്ന ചിത്രത്തിലൂടെയായിരുന്നു ഡയാനയുടെ അരങ്ങേറ്റം. പിന്നീട് നയൻതാരയായി.
'മനസ്സിനക്കരെ'യിലേക്ക് തിരഞ്ഞെടുക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് തന്നെ രണ്ട് മോഹൻലാൽ ചിത്രങ്ങളിൽ വേഷമിട്ട നായികയാണ് നയൻസ്- 2004 ൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്തും നാട്ടുരാജാവും ആയിരുന്നു ആ സിനിമകൾ. പിന്നീട് മോഹൻലാലിന്റെ നായികയായി ഒരു സിനിമയിൽ പോലും നയൻതാര അഭിനയിച്ചിട്ടില്ല.
പിന്നീട് തമിഴിലേക്ക് ചേക്കേറിയ താരം അധികം വൈകാതെ തമിഴിലെ സൂപ്പർ സ്റ്റാറുകളുടെ നായികയായി അഭിനയിച്ചു .പിന്നീട് അതിവേഗ വളർച്ച. മോഹൻലാലുമായി തന്നെ ചേർത്ത് മുമ്പുണ്ടായ ഗോസിപ്പുകളിൽ നയൻതാര നിലപാട് തുറന്നു പറഞ്ഞിരുന്നു. തുടക്കകാലത്ത് തന്നെ മോഹൻലാലിനോടൊപ്പം രണ്ട് ചിത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു .വളരെ പെട്ടെന്ന് തന്നെ മോഹൻലാലിനൊപ്പം അഭിനയിക്കാൻ തനിക്ക് അവസരങ്ങൾ ലഭിച്ചത് ചില നടിമാർക്ക് തന്നോട് അസൂയ ഉണ്ടായിരുന്നു . തന്നെയും അദ്ദേഹത്തെയും ചേർത്ത് പല ഗോസിപ്പുകളും അവർ പുറത്തിറക്കി എന്നാണ് നയൻതാര പറഞ്ഞത്. മമ്മൂട്ടിയുമായി അടുത്ത ബന്ധം നയൻതാരയ്ക്കുണ്ടായിരുന്നതുമില്ല.രണ്ടു സിനിമകളിൽ അഭിനയിച്ചുവെന്നതാണ് മറ്റൊരു വസ്തുത. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ തസ്കരവീരനിലും രാപ്പകലിലും അധികം വൈകാതെ നായികയായി അഭിനയിച്ചു.
ഏഴു വർഷത്തെ പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരാകുന്നത്. ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹിന്ദു ആചാരപ്രകാരമാണു വിവാഹം. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും നൽകി.
മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നെറ്റ്ഫ്ളിക്സിനായിരുന്നു. ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ളിക്സിനായി വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ