- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കെടുത്തത് അടുത്തബന്ധുക്കൾ മാത്രം; വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം സ്ഥിരീകരിച്ച് നയൻതാര; വിവാഹം ഏവരെയും അറിയിച്ചായിരിക്കുമെന്നും താരം
ചെന്നൈ: നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള അടുപ്പം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. തങ്ങൾക്കും ഇരുവരുടെയും കുടംബങ്ങൾക്കിടയിലുമുള്ള വൈകാരികബന്ധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട് അവർ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും നയൻതാരയോ വിഘ്നേഷോ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹ നിശ്ചയത്തെക്കുറിച്ച് ഔദ്യോഗിക സ്ഥീരികരണം നൽകിയിരിക്കുകയാണ് നയൻതാര.
ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയൻതാര ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. തങ്ങൾ സ്വകാര്യത ആഗ്രഹിക്കുന്നവർ ആയതുകൊണ്ട് ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയൻതാര അഭിമുഖത്തിൽ പറയുന്നു.വിവാഹനിശ്ചയം ഇത്തരത്തിലാണ് നടത്തിയതെങ്കിലും വിവാഹക്കാര്യം ആരാധകരെയും അഭ്യുദയകാംക്ഷികളെയും അറിയിക്കുമെന്നും നയൻതാര പറയുന്നു.
വിഘ്നേഷുമായുള്ള ബന്ധത്തെക്കുറിച്ചും നയൻതാര അഭിമുഖത്തിൽ വാചാലയാവുന്നുണ്ട്. വിഘ്നേഷിനെ പരിചയപ്പെട്ടതിനു ശേഷം ജോലിയിൽ തനിക്കുള്ള ആവേശം ഇരട്ടിച്ചെന്ന് നയൻതാര പറയുന്നു. 'ഏറെ ആഗ്രഹിക്കാനാണ് വിഘ്നേഷ് പ്രചോദിപ്പിക്കാറ്. സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ പ്രധാനമാണ്. എനിക്ക് എന്തെങ്കിലും ചെയ്യാൻ അവിടെനിന്ന് അനുമതി ചോദിക്കേണ്ട ആവശ്യം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ അദ്ദേഹത്തോട് ഞാൻ എല്ലാ കാര്യങ്ങളും പറയാറുണ്ട്', നയൻതാര പറയുന്നു.
വിഘ്നേഷിന്റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. പോകെപ്പോകെ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു.
അതേസമയം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം 'നെട്രിക്കണി'ന്റെ നിർമ്മാണം വിഘ്നേഷ് ശിവൻ ആണ്. നയൻതാര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ