തെന്നിന്ത്യൻ താരറാണി നയൻതാര വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നയൻസും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരാകാൻ ഒരുങ്ങുന്നുന്നും അടുത്ത ഇരുവരും വിവാഹിതരാകുമെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ കരാറായിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കുമെന്നാണ് റിപ്പോർട്ട്.

ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ വാർത്ത വന്നിരുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയൻസിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ച ചിത്രമാണ് നാനും റൗഡി താൻ. പ്രണയ ഗോസിപ്പുകൾ തള്ളിക്കളയാതിരുന്ന ഇരുവരും ചലച്ചിത്ര അവാർഡ് നിശകളിലും മറ്റ് പൊതുപരിപാടികളിലും ഒരുമിച്ചാണ് പങ്കെടുക്കുന്നത്.

കഴിഞ്ഞ ഓണത്തിന് ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് നയൻതാര മലയാളികൾക്ക് ഓണാശംസകൾ നേർന്നത്. കാർത്തി നായകനായ കഷ്മോരയാണ് നയൻസിന്റെ ഏറ്റവും പുതിയ ചിത്രം.

ഇതിനു മുമ്പും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനുമായി നയൻസിന്റെ വിവാഹം കഴിഞ്ഞന്ന് ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ, വാർത്ത പുറത്തുവന്നതോടെ ഇക്കാര്യം നിഷേധിച്ച് വിഘ്നേഷും നയൻതാരയും രംഗത്തെത്തുകയും ചെയ്തു.

നേരത്തെ തന്നെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെന്നും കൊച്ചിയിലെ ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹമെന്നുമാണ് റിപ്പോർട്ടുകൾ. സിനിമാമേഖലയിൽ പോലും ഈ വിവരം ആർക്കും അറിയില്ലായിരുന്നുവെന്നുമാണ് പാപ്പരാസികൾ ഗോസിപ്പു കോളങ്ങളിൽ എഴുതിത്ത്ത്ത്.

എന്നാൽ ഇത്തവണ വാർത്തകൾ നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയില്ല. അതുകൊണ്ട് തന്ന വിവാഹ വാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ് ആരാധകർ.