ലയാളത്തിൽ നിന്നും തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്തി താരറാണിയായി വാഴുന്ന ആളാണ് നയൻതാര. തമിഴ് സിനിമാ നടികൾക്കിടയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ മുമ്പന്തിയിലാണ് താനും. എന്നാലിപ്പോൾ പുതിയ പരസ്യത്തിൽ അഭിനയിക്കാൻ നയൻസ് വാങ്ങിയ പ്രതിഫലം തേട്ട് തെന്നിന്ത്യൻ സിനിമ ലോകം പോലും ഞെട്ടിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

50 സെക്കൻഡ് മാത്രമുള്ള ടാറ്റ സ്‌കൈയുടെ പുതിയ പരസ്യത്തിൽ അഭിനയിക്കാൻ ആണ് വമ്പൻ പ്രതിഫലം നയൻസ് കൈപ്പറ്റിയിരിക്കുന്നത്.രണ്ടു ദിവസത്തെ കാൾ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തത്. വാങ്ങിയ പ്രതിഫലമാകട്ടെ അഞ്ച് കോടി രൂപയാണ്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് പരസ്യം സംവിധാനം ചെയ്തത്. വിക്കി ഡോണർ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ്പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്. ഈ പരസ്യത്തിലൂടെ നയൻ ബോളിവുഡിലും എത്തി എന്ന പ്രത്യേകതയുണ്ട്.

തമിഴ്- തെലുങ്ക് സിനിമയ്ക്കു വേണ്ടി നയൻസ് മൂന്നു- നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. നടിയുടെ വേലൈക്കാരൻ, അരം എന്നീ ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്. ഇമയ്ക്കാ നൊടികൾ, അതർവാ എന്നീ ചിത്രങ്ങളിലാണ് നയൻതാര നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.